ചെൽസിയെ സമനിലയിൽ തളച്ച് സൗതാമ്പ്ടൺ

Minamino Southampton Chelsea Azpi
- Advertisement -

പ്രീമിയർ ലീഗിൽ മോശം ഫോമിൽ തുടരുന്ന സൗതാമ്പ്ടണ് മുൻപിൽ സമനിലയിൽ കുടുങ്ങി ചെൽസി. 1-1നാണ് ചെൽസിയെ സൗതാമ്പ്ടൺ സമനിലയിൽ കുടുക്കിയത്. തുടർച്ചയായി 6 മത്സരങ്ങൾ തോറ്റതിന് ശേഷമാണ് സൗതാമ്പ്ടൺ ഒരു സമനില സ്വന്തമാക്കുന്നത്. മത്സരത്തിന്റെ തുടക്കം മുതൽ ചെൽസിയാണ് മത്സരത്തിൽ ആധിപത്യം പുലർത്തിയതെങ്കിലും കളിക്ക് വിപരീതമായി സൗതാമ്പ്ടൺ ആണ് മത്സരത്തിൽ ആദ്യം ഗോൾ നേടിയത്. ലിവർപൂളിൽ നിന്ന് ലോണിൽ സൗതാമ്പ്ടണിൽ എത്തിയ മിന്നാമിനോ ആണ് ഗോൾ നേടിയത്.

എന്നാൽ രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച ചെൽസി മേസൺ മൗണ്ടിന്റെ പെനാൽറ്റി ഗോളിൽ സമനില പിടിക്കുകയായിരുന്നു. മേസൺ മൗണ്ടിനെ ഡാനി ഇങ്സ് ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് ചെൽസി മത്സരത്തിൽ സമനില നേടിയത്. ഇന്നത്തെ മത്സരം സമനിലയിൽ ആയതോടെ പുതിയ പരിശീലകൻ തോമസ് ടൂഹലിന് കീഴിൽ ചെൽസി ഇതുവരെ പരാജയമറിഞ്ഞിട്ടില്ല.

Advertisement