സോൺ അല്ല ഇത് സൊണാൾഡോ!!

- Advertisement -

ഇന്നലെ ടോട്ടൻഹാമിനു വേണ്ടി ഹ്യുങ് മിൻ സോൺ നടത്തിയ പ്രകടനത്തെ വാനോളം പുകഴ്ത്തി പരിശീലകൻ ജോസെ മൗറീനോ. ഇന്നലെ സോൺ നേടിയ വണ്ടർ ഗോൾ അവിശ്വസിനീയമായിരുന്നു എന്ന് ജോസെ പറഞ്ഞു. ബേൺലിക്ക് എതിരെ സ്വന്തം പെനാൾട്ടി ബോക്സിന് തൊട്ടു പുറത്തു നിന്ന് പന്ത് സ്വന്തമാക്കിയ സോൺ ഒറ്റയ്ക്ക് ഗ്രൗണ്ടിന്റെ അങ്ങേയറ്റം വരെ കുതിച്ചായിരുന്നു ഗോൾ നേടിയത്.

ഇന്നലെ സോൺ സോണായിരുന്നില്ല എന്നും സൊണാൾഡോ ആയിരുന്നു എന്നും ജോസെ പറഞ്ഞു. തന്റെ മകൻ സോണിനെ സൊണാൾഡോ നർസാരിയോ എന്നാണ് വിളിക്കാറ് എന്നും ജോസെ പറഞ്ഞു. 1996ൽ ബ്രസീൽ ഇതിഹാസം റൊണാൾഡോ നേടിയ സോളോ ഗോളിനെയാണ് ഇന്നലെ സൊൺ നേടിയ ഗോൾ ഓർമ്മിപ്പിച്ചത് എന്നും ജോസെ പറഞ്ഞു.

Advertisement