ബ്രിസ്‌ബൻ ഹീറ്റ് വനിത ബിഗ് ബാഷ് ജേതാക്കൾ

Photo: Twitter/@WBBL
- Advertisement -

അഡ്ലെയ്ഡ് സ്‌ട്രൈക്കർസിനെ 6 വിക്കറ്റിന് തോൽപ്പിച്ച് ബ്രിസ്ബൻ ഹീറ്റ് വനിത ബിഗ് ബാഷ് കിരീടം സ്വന്തമാക്കി. ആവേശകരമായ മത്സരത്തിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കർസ് ഉയർത്തിയ 161 എന്ന ലക്‌ഷ്യം 11 പന്ത് ബാക്കി നിൽക്കെ ബ്രിസ്ബൻ മറികടക്കയുകയായിരുന്നു. പുറത്താവാതെ 45 പന്തിൽ 56 റൺസ് എടുത്ത ബെത് ബൂണിയുടെ പ്രകടനമാണ് ബ്രിസ്ബന് ജയം അനായാസമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത അഡ്ലെയ്ഡ് 7 വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് എടുത്തത്. അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം നടത്തിയ അമാൻഡ വെല്ലിങ്ടന്റെ പ്രകടനമാണ് അഡ്ലെയ്ഡ് സ്കോർ ഉയർത്തിയത്. താരം 33 പന്തിൽ 55 റൺസ് എടുത്താണ് പുറത്തായത്. 20 പന്തിൽ 33 റൺസ് എടുത്ത താഹില മക്ഗ്രാത്തും മികച്ച പ്രകടനം നടത്തി.

തുടർന്ന് ബാറ്റ് ചെയ്ത ബ്രിസ്ബൻ മൂണിയുടെയും വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സാമി ജോൺസന്റെയും ജെസ്സെ ജോനസ്സന്റെയും ലൗറ ഹാരിസിന്റെയും മികവിൽ ജയം സ്വന്തമാക്കുകയായിരുന്നു. സാമി ജോൺസൻ 11 പന്തിൽ 27 റൺസും ജോനസൻ 28 പന്തിൽ 33 റൺസും ഹാരിസ് 11 പന്തിൽ 19 റൺസുമാണ് എടുത്തത്.

Advertisement