ജോസ് മൗറീഞ്ഞോക്ക് കനത്ത തിരിച്ചടി നൽകി ടോട്ടൻഹാം താരം സോൺ ഹ്യുങ് മിൻ പരിക്കേറ്റ് പുറത്ത്. വലത് കയ്യിൽ പൊട്ടലേറ്റ താരത്തിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നും താരം ഏതാനും ആഴ്ചകൾ പുറത്ത് ഇരിക്കേണ്ടി വരുമെന്നും സ്പർസ് സ്ഥിതീകരിച്ചു. ഹാരി കെയ്ൻ പരികേറ്റതിന് പിന്നാലെ മിന്നും ഫോമിലുള്ള സോണും പുറത്തായത് സ്പർസിന്റെ ടോപ്പ് 4 പ്രതീക്ഷകൾക്ക് മേൽ കനത്ത തിരിച്ചടിയാകും.
ആസ്റ്റൺ വില്ലക്ക് എതിരായ മത്സരത്തിലാണ് താരത്തിന് പരിക്ക് പറ്റിയത്. ഇഞ്ചുറി ടൈം വിന്നർ നേടി സോണ് സ്പർസിന് വിലപ്പെട്ട 3 പോയിന്റ് സമ്മാനിച്ചിരുന്നു. ഇതേ മത്സരത്തിലെ ഗോളോടെ പ്രീമിയർ ലീഗിൽ 50 ഗോളുകൾ നേടുന്ന ആദ്യ ഏഷ്യൻ താരം എന്ന റെക്കോർഡും താരം സ്വന്തം പേരിലാക്കിയിരുന്നു. ദക്ഷിണ കൊറിയ ദേശീയ ടീം അംഗമാണ് സോൺ. ചെൽസിക്ക് എതിരെയാണ് ടോട്ടൻഹാമിന് അടുത്ത മത്സരം.