ആഴ്സണൽ ചെയർമാൻ സർ ചിപ്സ് വിരമിച്ചു

Newsroom

ആഴ്സണലിന്റെ ചെയർമാനായി അവസാന ഏഴു വർഷമായി പ്രവർത്തിക്കുന്ന സർ ചിപ്സ് കെസ്വിക് വിരമിച്ചു. 80വയസ്സായ ചിപ്സ് ഇനി ആഴ്സണൽ ബോർഡിലും ഉണ്ടാകില്ല. പണ്ട് മുതലെ ആഴ്സണൽ ആരാധകനായ ചിപ്സ് 2005 മുതൽ ക്ലബിന്റെ ബോർഡ് മെമ്പർ ആണ്. 2013ൽ ആയിരുന്നു ചെയർമാനായി നിയമിക്കപ്പെട്ടത്. ഇനി സ്റ്റാൻ ക്രൊയെങ്കെ, ജോഷ് ക്രൊയെങ്കെ, ലോർഡ് ഹാരിസ്, കെൻ ഫ്രിയർ എന്നിവരാണ് ആഴ്സണൽ ബോർഡിൽ ഉള്ളത്.

താൻ സുരക്ഷിതമായ കൈകളിൽ ആണ് ക്ലബിനെ ഏൽപ്പിച്ച് പോകുന്നത് എന്ന് ചിപ്സ് വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു. ഇത്ര കാലം ഈ ക്ലബിൽ പ്രവർത്തിക്കാൻ ആയി എന്നത് അഭിമാനകരമായ നേട്ടം ആണെന്നും സർ ചിപ്സ് പറഞ്ഞു. മുമ്പ് ഹാംബ്രോസ് ബാങ്കിന്റെ ചെയർമാനായും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഡയറക്ടറായും ചിപ്സ് പ്രവർത്തിച്ചിട്ടുണ്ട്.