മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബും മാനേജർ പെപ് ഗ്വാർഡിയോളയും പ്രീമിയർ ലീഗിൽ ഒരു റെക്കോർഡ് കൂടെ സ്വന്തമാക്കി. അവരുടെ തുടർച്ചയായ മൂന്നാം ലീഗ് കിരീടം ആണ് ഇന്നലെ അവർ ഉറപ്പിച്ചത്. മുമ്പ് സർ അലക്സ് ഫെർഗൂസന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രമാണ് പ്രീമിയർ ലീഗിൽ ഹാട്രിക്ക് കിരീടം നേടിയത്. ഫെർഗൂസൺ രണ്ട് തവണ പ്രീമിയർ ലീഗിൽ ഹാട്രിക്ക് കിരീടം നേടിയിട്ടുണ്ട്.
2020/21, 2021/22 സീസണുകളിൽ പ്രീമിയർ ലീഗ് ട്രോഫി ഉറപ്പിച്ച മാഞ്ചസ്റ്റർ സിറ്റി ഇത്തവണ ആഴ്സണലിന്റെ ശക്തമായ പോരാട്ടം അതിജീവിച്ചാണ് ലീഗ് സ്വന്തമാക്കിയത്. ഫെർഗൂസൺ 1998-99, 1999-2000, 2000-2001 സീസണിൽ ആയിരുന്നു ആദ്യം ഹാട്രിക് പ്രീമിയർ ലീഗ് കിരീടം നേടിയത്. 2006 മുതൽ 2009 വരെ ഉള്ള സീസണുകളിൽ അദ്ദേഹം വീണ്ടും യുണൈറ്റഡിനൊപ്പം ഹാട്രിക്ക് പ്രീമിയർ ലീഗ് കിരീടം നേടി.
പെപ് ഗ്വാർഡിയോള ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാത്രമല്ല ജർമ്മനിയിൽ ബയേണൊപ്പം ബുണ്ടസ് ലീഗയിലും ബാഴ്സക്ക് ഒപ്പം ലാലിഗയിലും ഹാട്രിക്ക് ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്.