ലാലിഗ കിരീടം നേടിയ അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ സിമിയോണി ലാലിഗയെക്കാൾ നല്ല ലീഗ് ഇംഗ്ലീഷ് പ്രീമിയർ ലീഗാണെന്ന് അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടീമുകൾ ഒക്കെ ഒരുപോലെ തുല്യരാണ്. അതുകൊണ്ട് തന്നെ ലാലിഗയെക്കാൾ ശക്തമായ പോരാട്ടമാണ് അവിടെ നടക്കുന്നത്. ഇതിന്റെ പ്രധാന കാരണം എല്ലാ ടീമുകലൂം ഒരുപോലെ ടീമിനായി ഇൻവെസ്റ്റ്മെന്റ് നടത്തുന്നത് കൊണ്ടാണെന്നും സിമിയോണി പറഞ്ഞു.
പ്രീമിയർ ലീഗിൽ ലിവർപൂൾ കിരീടം നേടി, മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയുമൊക്കെ കിരീടം നേടാൻ കഴിവുള്ള ടീമുകളാണ്. അവിടെ ആർക്കും കിരീടം നേടാം. അത്രയ്ക്ക് ശക്തമാണ് ടീമുകൾ. സിമിയോണി പറയുന്നു. ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും ഇംഗ്ലീഷ് ലീഗ് എത്ര കരുത്തുറ്റതാണ് എന്ന് തെളിയിക്കുന്ന ടീമുകളാണ്. ചെൽസി തങ്ങളെ തോൽപ്പിച്ചത് അത്രയും മികച്ച ഫുട്ബോൾ കളിച്ചിട്ടാണ് എന്നും സിമിയോണി പറഞ്ഞു. ലാലിഗയിൽ ബാഴ്സലോണ, റയൽ മാഡ്രിഡ്, ഫ്രാൻസിൽ പി എസ് ജി, ജർമ്മനിയിൽ ബയേൺ ഇവിടെയെല്ലാം ഒന്നോ രണ്ടോ ടീമുകളിൽ ലീഗ് ചുരുക്കപ്പെടുകയാണെന്നും സിമിയോണി പറഞ്ഞു.