ഡിബാലയുമായുള്ള കരാർ ചർച്ചകൾ യുവന്റസ് പുനരാരംഭിച്ചു

Paulo Dybala
- Advertisement -

ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പായതോടെ യുവന്റസ് ഡിബാലയുമായുള്ള കരാർ ചർച്ചകൾ പുനരാരംഭിച്ചു. ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിച്ചില്ലായിരുന്നു എങ്കിൽ യുവന്റസ് വിടാൻ ആയിരുന്നു ഡിബാലയുടെ പദ്ധതി. ഇനി ഒരു വർഷം കൂടെ മാത്രമെ ഡിബാലക്ക് യുവന്റസിൽ കരാറ്റ് ഉള്ളൂ. ഈ സീസൺ ഡിബാലയ്ക്ക് നിരാശയുടേതായിരുന്നു. പരിക്ക് കാരണം സീസണിലെ ഭൂരിഭാഗം മത്സരങ്ങളും താരത്തിന് നഷ്ടപ്പെട്ടു. എങ്കിലും സീസൺ നല്ല രീതിയിൽ അവസാനിപ്പിക്കാൻ താരത്തിനായി.

ഡിബാലയ്ക്ക് 2025 വരെയുള്ള കരാർ ആകും യുവന്റസ് നൽകുക. വർഷം 13മില്യൺ യൂറോ വേതനം നൽകുന്ന കരാർ ആണ് യുവന്റസ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇപ്പോഴും യുവന്റസ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഡിബാല. ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പുണ്ട് എങ്കിൽ മാത്രമേ ഡിബാല കരാർ ഒപ്പുവെക്കുകയുള്ളൂ.

Advertisement