സിൽവ സിറ്റിയിൽ തുടരും, പുതിയ കരാറിൽ ഒപ്പിട്ടു

മാഞ്ചസ്റ്റർ സിറ്റി താരം ബെർനാടോ സിൽവ ക്ലബ്ബ്മായുള്ള കരാർ പുതുക്കി. പുതുക്കിയ കരാർ പ്രകാരം താരം 2025 വരെ മാഞ്ചസ്റ്റർ സിറ്റിയിൽ തുടരും. 24 വയസുകാരനായ സിൽവ 2017 ലാണ് സിറ്റിയിൽ എത്തുന്നത്. ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയിൽ നിന്നാണ് പോർച്ചുഗീസ് ദേശീയ താരമായ സിൽവ എതിഹാദിൽ എത്തുന്നത്.

ആദ്യ സീസണിൽ തന്നെ സിറ്റിക്കൊപ്പം ലീഗ് കിരീടം നേടിയ താരത്തിന് അന്ന് പലപ്പോഴും പകരകാരന്റെ റോളായിരുന്നു. എന്നാൽ ഈ സീസണിൽ കെവിൻ ഡുബ്രെയ്ൻ പരിക്കേറ്റ് പുറത്തായതോടെ താരത്തിന് കൂടുതൽ അവസരങ്ങൾ ഒരുങ്ങി. ഈ സീസണിൽ ഇതുവരെ 9 ഗോളുകൾ നേടിയ താരം വിങ്ങിലും മധ്യനിരയിലും ഒരേ പോലെ തിളങ്ങുന്ന താരമാണ്‌. പോർച്ചുഗലിന് വേണ്ടി 33 മത്സരങ്ങൾ കളിച്ച താരമാണ്‌ സിൽവ.