വളാഞ്ചേരി സെമിയിൽ ഫിഫയെ തകർത്ത് ഉഷാ തൃശ്ശൂർ ഫൈനലിൽ

വളാഞ്ചേരി അഖിലേന്ത്യാ സെവൻസ് സെമി ലീഗിൽ ഉഷാ തൃശ്ശൂരിന് വീണ്ടും വിജയം.
കരുത്തരായ ഫിഫാ മഞ്ചേരിയെ ആണ് ഉഷാ തൃശ്ശൂർ ഇന്ന് തോൽപ്പിച്ചത്. ഏകപക്ഷീയമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഉഷയുടെ ജയം. കഴിഞ്ഞ മത്സരത്തിൽ ബെയ്സ് പെരുമ്പാവൂരിനെയും ഉഷാ തൃശ്ശൂർ വളാഞ്ചേരിയിൽ പരാജയപ്പെടുത്തിയിരുന്നു. രണ്ട് മത്സരങ്ങളിൽ 6 പോയന്റുമായി ഉഷാ തൃശ്ശൂർ ഇതോടെ ഫൈനലിലേക്ക് കടന്നു.

നാളെ വളാഞ്ചേരി സെവൻസിൽ ഉഷാ തൃശ്ശൂരും സൂപ്പർ സ്റ്റുഡിയോയും സെമി ലീഗിൽ ഏറ്റുമുട്ടും.

സെമി ലീഗ്;

ഉഷ – 2 മത്സരം – 6 പോയിന്റ്
സൂപ്പർ – 2 മത്സരം – 4 പോയിന്റ്
ഫിഫ – 2 മത്സരം – 1 പോയിന്റ്
ബെയ്സ് – 2 മത്സരം – 0 പോയിന്റ്