ഷക്കീരി: ലിവർപൂൾ കാത്തിരുന്ന കൂട്ടിഞ്ഞോയുടെ പിൻഗാമി?

- Advertisement -

സ്‌ഹെഡ്രൺ  ഷക്കീരി : ലിവർപൂൾ ഈ ട്രാൻസ്ഫർ ജാലകത്തിൽ ചെയ്ത ഒരു മികച്ച സൈനിങ്‌ എന്ന് നിസംശയം പറയാം. 13 മില്യൺ എന്ന നിസാര തുകക്ക് സ്റ്റോക്ക് സിറ്റിയിൽ നിന്ന് വന്ന ഷക്കീരി ലിവർപൂളിനായി മികച്ച പ്രകടനം ആണ് കാഴ്ച വെക്കുന്നത്.

കൂട്ടിഞ്ഞോ ബാർസലോണയിലേക്ക് ചേക്കേറിയ ശേഷം മധ്യനിരയിൽ മികച്ച ഒരു പ്ലേ മേക്കർ കളിക്കാരന്റെ അഭാവം ലിവർപൂൾ അനുഭവിച്ചിരുന്നു. ലിവർപൂളിന്റെ മികച്ച മുന്നേറ്റ നിര ഇത്തവണ കഴിഞ്ഞ വർഷത്തെ പോലെ തിളങ്ങാത്തതിന് കാരണം അത് തന്നെ. എന്നാൽ ഷക്കീരിയുടെ വരവോടു കൂടി മികച്ച ഒരു മധ്യനിര കളിക്കാരനെ ലിവർപൂളിന് ലഭിച്ചിരിക്കുകയാണ്.

ഗോളുകൾ അടിക്കുവാനും അത് പോലെ തന്നെ അവസരങ്ങൾ സൃഷ്ഠിക്കുവാനും കഴിവുള്ള കളിക്കാരൻ ആണേ സ്‌ഹെഡ്രൺ ഷക്കീരി. എതിരാളികളുടെ പ്രതിരോധ നിര തുളക്കാൻ ഏറെ കഴിവുള്ള കളിക്കാരൻ. എട്ടു കളികളിൽ നിന്ന് 2 ഗോളും 2 അസിസ്റ്റും സ്വന്തം പേരിൽ ആക്കി കഴിഞ്ഞു. ഇത് വരെ എല്ലാ കളികളിലും ക്ളോപ്പ് ഷക്കീരിയെ ഉപയോഗിച്ചിട്ടില്ല. ചില കളികളിൽ ബെഞ്ചിലും ആയിരുന്നു. എന്നാൽ അവസരം കിട്ടുമ്പോയോക്കെ ഷക്കീരി തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു.

മാഞ്ചസ്റ്റർ സിറ്റിക്കു കെവിൻ ഡി ബ്രൂണെ എന്ന പോലെ ലിവർപൂളിന് ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം ആകുവാൻ കഴിവുള്ള ആളാണ് ഷാക്കിരി. തന്റെ ചെറുപ്രായത്തിൽ തന്നെ ലോകം ഏറെ പ്രതിക്ഷ നൽകിയ താരം ആയിരുന്നു ഷാക്കിരി. എന്നാൽ പ്രതിക്ഷക്കൊത്ത് ഉയരാൻ പലപ്പോഴും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. സ്റ്റോക്ക് സിറ്റിയിൽ അദ്ദേഹം നല്ല പ്രേകടനം കാഴ്ച വെച്ചു എങ്കിലും നല്ല ഒരു പങ്കാളിയെ അദ്ദേഹത്തിന് അവിടെ ലഭിച്ചില്ല. എന്നാൽ ലിവർപൂളിൽ ഷാക്കിരിക്ക് കൂട്ടായി സാലഹ്, മാനേ, ഫിർമിനോ എന്നിവർ ഉണ്ട്.

ലിവർപൂളിൽ ഉണ്ടായിരുന്ന സമയത്ത്  കൂട്ടിഞ്ഞോ അടിച്ച മാസ്മരിക ഗോളുകൾ ഒരു ലിവർപൂൾ ആരാധകനും മറക്കാൻ സാധിക്കുന്നതല്ല. കൂട്ടിഞ്ഞോ ശേഷം ഒരു ലോങ്ങ് റേഞ്ച് സ്പെഷ്യലിസ്റ് ലിവർപൂളിന് ലഭിച്ചിട്ടില്ല. എന്നാൽ ഷക്കീരി കൂട്ടിൻഞ്ഞോയെ പോലെ തന്നെ ഒരു മികച്ച ലോങ്ങ് റേഞ്ച് സ്പെഷ്യലിസ്റ്റാണ്. കൂട്ടിഞ്ഞോയുടെ അത്രേം മികച്ച കളിക്കാരൻ അല്ല എങ്കിൽ കൂടിയും, കൂട്ടിഞ്ഞോയുടെ വിടവ് ഒരു പരിധി വരെ നികത്താൻ കഴിവ് ഉള്ള കളിക്കാരൻ തന്നെ ആണ് ഷക്കീരി.

1990 നു ശേഷം ഇത് വരെ ലിവർപൂളിന് പ്രീമിയർ ലീഗ് കിരീടം ഉയർത്താൻ സാധിച്ചിട്ടില്ല. ഇത്തവണ മുന്നേറ്റ നിര പ്രതീക്ഷക്ക്തി ഒത്ത് ഉയരത്തിരുന്നിട്ടും  മികച്ച പ്രകടനം ആണ് ലിവർപൂൾ കാഴ്ച വെക്കുന്നത്. മികച്ച പ്രതിരോധനിരക്കും അത് പോലെ തന്നെ നന്നായി കളിക്കുന്ന മധ്യനിരക്കും ആണ് അതിനുള്ള അഭിന്ദനം അർഹിക്കുന്നത്. ഓരോ കളി കഴിയുംതോറും, ആ ചുവന്ന മധ്യനിരയിലെ ഒരു അഭിവാജ്യ ഘടകം ആയി ഷാക്കിരി മാറികൊണ്ട് ഇരിക്കുകയാണ്. ക്ളോപ്പ് ശരിക്കും ഉപയോഗിച്ചാൽ ഷാക്കിരി ലിവർപൂളിന് ഒരു മുതൽക്കൂട്ട് ആവും എന്നത് തീർച്ച.

Advertisement