ലിൻഷ മണ്ണാർക്കാടിനെ തോൽപ്പിച്ച് സ്കൈബ്ലൂ എടപ്പാൾ

- Advertisement -

സെവൻസ് അഖിലേന്ത്യാ 2017-18 സീസണിൽ സ്കൈ ബ്ലൂവിന് ആദ്യ വിജയം. ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെയാണ് പരാജയപ്പെടുത്തിയത്. നിശ്ചിത സമയവും പെനാൾട്ടി ഷൂട്ടൗട്ടും കഴിഞ്ഞ് വിജയികളെ കണ്ടെത്താൻ കഴിയാതെ ടോസിലായിരുന്നു സ്കൈ ബ്ലൂവിന്റെ ജയം. നിശ്ചിത സമയത്ത് കളി 1-1 എന്ന നിലയിലായിരുന്നു.

ലിൻഷാ മണ്ണാർക്കാടിനായി കുംസണാണ് ആദ്യം വല ചലിപ്പിച്ചത്. പിന്നീട് സ്കൈ ബ്ലൂ എടപ്പാൾ ലിൻഷയുടെ ഡിഫൻസിലെ പിഴവ് മുതലെടുത്ത് സമനില നേടുകയായിരുന്നു. പെനാൾട്ടിയിൽ ഇരു ടീമുകളും ഏഴു കിക്കുകളും ഇരു ടീമുകളും വലയിൽ എത്തിച്ചു. അവസാനം ടോസിൽ എത്തുകയായിരുന്നു

നാളെ കുപ്പൂത്ത് നടക്കുന്ന മത്സരത്തിൽ ടൗൺ എഫ് സി തൃക്കരിപ്പൂർ കെ ആർ ആസ് കോഴിക്കോടിനെ നേരിടും.

Advertisement