ഷെഫീൽഡ് യുണൈറ്റഡിന് പ്രീമിയർ ലീഗിൽ ദയനീയ തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്. അവർ തുടർച്ചയായ നാലാം പരാജയമാണ് ഇന്ന് ഏറ്റു വാങ്ങിയത്. ആഴ്സണലിനെ നേരിട്ട ഷെഫീഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പരാജയപ്പെട്ടത്. 190 സെക്കൻഡുകൾക്ക് ഇടയിൽ പിറന്ന രണ്ട് സുവർണ്ണ നിമിഷങ്ങളാണ് ആഴ്സണലിന് ജയം നൽകിയത്. ആ നിമിഷങ്ങൾ ഒഴിച്ചാൽ ആഴ്സണലിനിപ്പം തന്നെ പൊരുതി നിൽക്കാൻ ഷെഫീൽഡിനായിരുന്നു.
ആദ്യ പകുതിയിൽ ചെറുതായി പതറിയ ആഴ്സണലിന്റെ കളി മാറിയത് രണ്ടാം പകുതിയിൽ ആയിരുന്നു. പെപെയെ അർട്ടേറ്റ സബ്ബാക്കി ഇറക്കിയതിനു പിന്നാലെ ആണ് ആഴ്സണൽ രണ്ട് ഗോളുകൾ മൂന്ന് മിനുട്ടിനിടയിൽ അടിച്ചത്. ആദ്യം ആഴ്സണലിന്റെ ഒരു ക്ലാസിക് ഗോളായിരുന്നു വന്നത്. ബോക്സിൽ വൺ ടച്ച് പാസുകൾക്ക് ഒടുവിൽ സാക ഒരു ഫ്രീ ഹെഡറിലൂടെ ആഴ്സണലിന് ലീഡ് നൽകി. 61ആം മിനുട്ടിൽ ആയിരുന്നി ഈ ഗോൾ വന്നത്.
64ആം മിനുട്ടിൽ പെപെയുടെ ഒറ്റ മികവിൽ ആണ് ആഴ്സണലിന്റെ രണ്ടാം ഗോൾ പിറന്നത്. ഇടതു വിങ്ങിലൂടെ കുതിച്ച് ഷെഫീൽഡ് ഡിഫൻസിനെ കബളിപ്പിച്ച് പെപെ പന്ത് വലയിൽ എത്തിക്കുക ആയിരുന്നു. 84ആം മിനുട്ടിൽ മക്ഗോൾഡ്റിഗിലൂടെ ഒരു ഗോൾ മടക്കി എങ്കിലും ഷെഫീൽഡിന് പരാജയം ഒഴിവാക്കാൻ ആയില്ല.