ബാറ്റിങ്ങിൽ ഐ.പി.എൽ റെക്കോർഡിട്ട് ക്രുണാൽ പാണ്ഡ്യ

ബാറ്റിംഗ് സ്ട്രൈക്ക് റേറ്റിൽ ഐ.പി.എൽ റെക്കോർഡിട്ട് മുംബൈ ഇന്ത്യൻസ് ബാറ്റ്സ്മാൻ ക്രുണാൽ പാണ്ഡ്യ. ഇന്ന് സൺറൈസേസ് ഹൈദെരാബാദിനെതിരായ മത്സരത്തിന്റെ അവസാന ഓവറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയാണ് ക്രുണാൽ പാണ്ഡ്യ റെക്കോർഡ് ഇട്ടത്. ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും കൊടുത്താൽ സ്ട്രൈക്ക് റേറ്റ് ഉള്ള ബാറ്റിംഗ് പ്രകടനമാണ് ക്രുണാൽ പാണ്ഡ്യ പുറത്തെടുത്തത്. അവസാന നാല് പന്തിൽ 20 റൺസാണ് ക്രുണാൽ പാണ്ഡ്യ അടിച്ചു കൂട്ടിയത്.

ഐ.പി.എൽ ചരിത്രത്തിൽ മൂന്ന് പന്തിൽ കൂടുതലും പത്തിൽ കൂടുതൽ റൺസ് എടുത്തവരിലും ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് ആണ് ക്രുണാൽ പാണ്ഡ്യയുടേത്. 500 ആയിരുന്നു ക്രുണാൽ പാണ്ഡ്യയുടെ സ്ട്രൈക്ക് റേറ്റ്. നേരത്തെ ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസിന്റെ പേരിലുള്ള റെക്കോർഡാണ് ക്രുണാൽ പാണ്ഡ്യ മറികടന്നത്. 9 പന്തിൽ 38 റൺസ് എടുത്ത ക്രിസ് മോറിസിന്റെ സ്ട്രൈക്ക് റേറ്റ് 422.22 ആയിരുന്നു. മത്സരത്തിൽ 34 റൺസിന് മുംബൈ ഇന്ത്യൻസ് ജയം സ്വന്തമാക്കിയിരുന്നു.