വിദാലിനെ ഇടിച്ച ഇമ്മൊബിലെയ്ക്ക് ചുവപ്പ് കാർഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് സീരി എയിൽ നടന്ന ഇന്റർ മിലാൻ ലാസിയോ മത്സരം സമനിലയിൽ അവസാനിച്ചു‌. മികച്ച ഒരു മത്സരം പ്രതീക്ഷിച്ചവർക്ക് ഒരു പരുക്കൻ കളിയാണ് ഇന്ന് കാണാൻ കഴിഞ്ഞത്‌. ആദ്യം നല്ല രീതിയിൽ തുടങ്ങിയ മത്സരത്തിൽ മുപ്പതാം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനെസ് ആയിരുന്നു ആദ്യം ഗോൾ നേടിയത്. എന്നാൽ ആ ലീഡ് ഇന്ററിന് നിലനിർത്താൻ ആയില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ മിലിങ്കോവിച് സാവിചിലൂടെ ലാസിയോ സമനില പിടിച്ചു. പിന്നീടാണ് കളി ഫൗളുകളാൽ നിറഞ്ഞത്. രണ്ട് ചുവപ്പ് കാർഡുകളാണ് ഇന്ന് മത്സരത്തിൽ പിറന്നത്. 69ആം മിനുട്ടിൽ വിദാലിന്റെ മുഖത്ത് ഇടിച്ചതിനാണ് ലാസിയോ താരം ഇമ്മൊബിലെ ചുവപ്പ് കണ്ട് പുറത്തായത്. പിന്നാലെ ഇന്റർ മിലാൻ താരം സെൻസിയും ചുവപ്പ് വാങ്ങി കളം വിട്ടു. മത്സരത്തിൽ എട്ട് ചുവപ്പ് കാർഡുകളാണ് ഇന്ന് പിറന്നത്.