സീസണിലെ ആദ്യ ജയം തേടി ഷെഫീൾഡും പാലസും ഇന്ന് നേർക്കുനേർ

Photo: https://www.cpfc.co.uk

പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ ശേഷം തങ്ങളുടെ ആദ്യ ജയം ലക്ഷ്യമിട്ട് ഷെഫീൾഡ് യുണൈറ്റഡ് തങ്ങളുടെ സ്വന്തം മൈതാനത്ത് ആദ്യ മത്സരത്തിന് ഇറങ്ങും. ആദ്യ മത്സരത്തിൽ ബോർൺമൗത്തിനോട് മത്സരത്തിന്റെ അവസാനനിമിഷങ്ങളിൽ നേടിയ സമനിലയുടെ ആത്മവിശ്വാസത്തോടെയാവും ഷെഫീൾഡ് പാലസിനെതിരെ ഇന്ന് കളിക്കാൻ ഇറങ്ങുക. മുൻ എവർട്ടൺ താരം ഫിൽ ജെങ്കൽക്കയുടെ പ്രീമിയർ ലീഗ് അനുഭവസമ്പത്ത് ആവും ഷെഫീഡ്‌ പ്രതിരോധത്തിന്റെ കരുത്ത്. മുന്നേറ്റത്തിൽ കഴിഞ്ഞ മത്സരത്തിൽ ഗോൾ കണ്ടത്തിയ ബില്ലി ഷാർപ്പ്, മോസറ്റ് തുടങ്ങിയ താരങ്ങൾ പാലസ് പ്രതിരോധത്തിനു തലവേദന സൃഷ്ടിക്കാൻ പൊന്നവർ ആണ്. ഒപ്പം അനുഭവസമ്പന്നനായ മറ്റൊരു മുൻ എവർട്ടൺ താരം മുഹമ്മദ് ബേസിച്ചും മുന്നേറ്റത്തിൽ വലിയ മുതൽക്കൂട്ടാണ്.

കഴിഞ്ഞ മത്സരത്തിൽ എവർട്ടനോട് ഗോൾരഹിത സമനില വഴങ്ങിയ പാലസും തങ്ങളുടെ ആദ്യജയം ആവും ഇന്ന് ലക്ഷ്യം വക്കുക. കഴിഞ്ഞ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത പാൽസിനായി ആദ്യ പതിനൊന്നിൽ സൂപ്പർതാരം വിൽഫ്രെയിഡ് സാഹ ഇറങ്ങുമോ എന്നു കണ്ടറിയണം. ക്യാപ്റ്റൻ മിലോജോവിച്ച് മദ്യനിരയിൽ പാലസിന് വലിയ മുൻതൂക്കം നൽകും എന്നുറപ്പാണ്. ഒപ്പം ഈ സീസണിൽ ചെൽസിയിൽ നിന്നു ടീമിലെത്തിയ ഗാരി കാഹിലും സാക്കോയും പ്രതിരോധം കാക്കും. മുന്നേറ്റത്തിൽ സാഹക്ക് കൂട്ടായുള്ള ക്രിസ്റ്റ്യൻ ബെന്റക്കെ, ജോർദാൻ ആയ്യൂ, ആന്ദ്രസ് തൗസെന്റ് എന്നിവരും അപകടകാരികൾ ആണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 6.30 തിനാണ് ഈ മത്സരം. മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും കാണാൻ സാധിക്കും.

Previous articleനാലാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുക ശ്രമകരം, ലക്ഷ്യം കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തുകയായിരുന്നു
Next articleഈ ടെസ്റ്റില്‍ ഒരു ടീമെന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല