നാലാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുക ശ്രമകരം, ലക്ഷ്യം കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തുകയായിരുന്നു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയെ ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റില്‍ ആറ് വിക്കറ്റ് ജയത്തിലേക്ക് നയിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേ ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു. 122 റണ്‍സുമായി താരം പുറത്താകുമ്പോള്‍ ശ്രീലങ്ക ലക്ഷ്യത്തിന് ഏറെ അടുത്ത് കഴിഞ്ഞിരുന്നു. ഒന്നാം വിക്കറ്റില്‍ ലഹിരു തിരിമന്നേയുമായി 161 റണ്‍സാണ് കരുണാരത്നേ നേടിയത്. തന്റെ ലക്ഷ്യം കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തുകയായിരുന്നുവെന്നും നാലാം ഇന്നിംഗ്സില്‍ ബാറ്റിംഗ് ദുഷ്കരം ആകുമെന്ന് തനിക്ക് വ്യക്തമായിരുന്നുവെന്നും ദിമുത് കരുണാരത്നേ വ്യക്തമാക്കി.

ലക്ഷ്യം ചെറുതായിരുന്നുവെങ്കിലും നാലാം ഇന്നിംഗ്സില്‍ ചേസ് ചെയ്യുക എന്നും കടുപ്പമേറിയതായിരുന്നുവെന്ന് കരുണാരത്നേ പറഞ്ഞു. ചേസിംഗിന് ഇറങ്ങുമ്പോള്‍ താന്‍ ഈ കാര്യം തന്റെ സഹ ഓപ്പണറായ ലഹിരു തിരിമന്നേയുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും കരുണാരത്നേ വ്യക്തമാക്കി. ബോള്‍ ഹാര്‍ഡ് ആയിരുന്നപ്പോള്‍ ബൗണ്‍സും ടേണും കിട്ടുന്നുണ്ടായിരുന്നുവെങ്കിലും പഴക്കമായപ്പോള്‍ ബാറ്റിംഗ് അനായാസമായി മാറിയെന്നും കരുണാരത്നേ വ്യക്തമാക്കി.

റോസ് ടെയിലറും വാട്ളിംഗും ബാറ്റ് ചെയ്ത രീതി ഞങ്ങള്‍ നിരീക്ഷിച്ചിരുന്നുവെന്നും അപ്പോള്‍ ബാറ്റിംഗ് അത്ര പ്രയാസമേറിയതാകില്ലെന്ന് തങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നുവെന്നും ശ്രീലങ്കന്‍ നായകന്‍ വ്യക്തമാക്കി.