ലൂക് ഷോയും ഡി ഹിയയും പരിക്ക് മാറി തിരികെയെത്തി

20201107 205940
Credit: Twitter
- Advertisement -

നാളെ നിർണായക മത്സരത്തിൽ ലൈപ്സിഗിനെ നേരിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് യുണൈറ്റഡ് സ്ക്വാഡിന് ആശ്വാസം പകരുന്ന വാർത്തകൾ ആണ് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പങ്കുവെച്ചത്‌. അവസാന ഒരു മാസത്തോളമായി പരിക്കേറ്റ് പുറത്തായിരുന്ന ലെഫ്റ്റ് ബാക്ക് ലൂക്ക് ഷോ പരിക്ക് മാറി സ്ക്വാഡിനൊപ്പം ചേർന്നിട്ടുണ്ട്. ലൂക് ഷോ ജർമ്മനിയിലേക്ക് യുണൈറ്റഡിനൊപ്പം യാത്ര ചെയ്യുന്നുണ്ട്.

കഴിഞ്ഞ മത്സരത്തിൽ പരിക്ക് കാരണം കളിക്കാതിരുന്ന ഡി ഹിയയും സ്ക്വാഡിൽ തിരികെയെത്തി. ഡി ഹിയ ആകും നാളെ യുണൈറ്റഡ് ആദ്യ ഇലവനിൽ ഇറങ്ങുക. എന്നാൽ ലൂക് ഷോ ആദ്യ ഇലനിൽ ഉണ്ടാകുമോ എന്നത് സംശയമാണ്. അത്ര മികച്ച രീതിയിലാണ് ടെല്ലസ് ലെഫ്റ്റ് ബാക്കിൽ യുണൈറ്റഡിനായി കളിക്കുന്നത്‌. ഇവർ രണ്ട് പേർ പരിക്കിൽ നിന്ന് തിരിച്ചുവരുമ്പോൾ രണ്ട് അറ്റാക്കിങ് താരങ്ങൾ പരിക്ക് കാരണം ജർമ്മനിയിലേക്ക് യാത്ര തിരിച്ചില്ല. കവാനി, മാർഷ്യൽ എന്നിവരാണ് പരിക്ക് കാരണം യുണൈറ്റഡിനൊപ്പം ഇല്ലാത്തത്‌.

Advertisement