“റൊണാൾഡോയും മെസ്സിയും വലിയ താരങ്ങൾ, അവരെ ആസ്വദിക്കുക” – കോമാൻ

- Advertisement -

ക്രിസ്റ്റ്യാനോ റൊണാൾഡോ ആണോ ലയണൽ മെസ്സി ആണോ ഏറ്റവും വലിയ താരം എന്ന ചോദ്യം അർത്ഥമില്ലാത്ത ചോദ്യമാണ് എന്ന് ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കോമാൻ. നാളെ നടക്കുന്ന യുവന്റസ് ബാഴ്സലോണ പോരാട്ടത്തെ കുറിച്ച് സംസാരിക്കുക ആയിരുന്നു കോമാൻ. മെസ്സിയും റൊണാൾഡോയും ഒരുപോലെ വലിയ താരങ്ങളാണ്. അവർ കളിക്കുന്നത് ആസ്വദിക്കുകയാണ് ഫുട്ബോൾ പ്രേമികൾ ചെയ്യേണ്ടത് എന്നും കോമാ പറഞ്ഞു‌.

അവസാന 15 വർഷങ്ങൾ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പോരാടുക ആയിരുന്നു. അവർ ഫുട്ബോൾ ലോകത്തിന്റെ തലപ്പത്ത് തന്നെ നിന്നു. ഗോളടിക്കാനും കിരീടങ്ങൾ നേടാൻ അവർക്ക് ആയി. നാളെ രണ്ടു താരങ്ങളും ഇറങ്ങുമ്പോൾ ആ മത്സരം ആസ്വദിക്കുക ആണ് നമ്മൾ ചെയേണ്ടത് എന്നും കോമാൻ പറഞ്ഞു. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യം ബാഴ്സയും യുവന്റസും കളിച്ചപ്പോൾ റൊണാൾഡോയ്ക്ക് കൊറോണ കാരണം കളിക്കാൻ ആയിരുന്നില്ല. ആ കളി യുവന്റസ് തോൽക്കുകയും ചെയ്തിരുന്നു.

Advertisement