ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക പരമ്പര ഉപേക്ഷിച്ചു

20201207 190422
- Advertisement -

ഇംഗ്ലണ്ടിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനം പകുതിക്ക് വെച്ച് അവസാനിപ്പിക്കാൻ തീരുമാനം ആയി. ഇംഗ്ലണ്ട് ടീമിൽ രണ്ട് പേർക്ക് കൊറോണ പോസിറ്റീവ് ആയ സാഹചര്യത്തിൽ ഈ പരമ്പര തൽക്കാലം ഉപേക്ഷിക്കാൻ എന്ന് രണ്ട് രാജ്യങ്ങളും തീരുമാനിച്ചു. കളിക്കാരുടെ ആരോഗ്യവും മാനസികാരോഗ്യവും കണക്കിൽ എടുക്കേണ്ടതുണ്ട് എന്നും താരങ്ങളുടെ സുരക്ഷിതത്വം കണക്കിൽ എടുത്താണ് പരമ്പര ഉപേക്ഷിക്കുന്നത് എന്നും അധികൃതർ പറഞ്ഞു.

നേരത്തെ ഇരു ടീമുകളും തമ്മിലുള്ള ടി20 പരമ്പര വലിയ പ്രയാസങ്ങൾ ഇല്ലാതെ പൂർത്തിയാക്കാൻ ആയിരുന്നു. ടി20 പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കുകയും ചെയ്തു. പക്ഷെ ഏകദിന പരമ്പര തുടക്കത്തിൽ തന്നെ പ്രശ്നത്തിലായി. രണ്ട് തവണ ആണ് ആദ്യ ഏകദിനം മാറ്റിവെക്കേണ്ടി വന്നത്. പുതുതായി ഇംഗ്ലണ്ട് ക്യാമ്പിൽ തന്നെ രണ്ട് പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് പരമ്പര മുന്നോട്ട് പോകില്ല എന്ന അവസ്ഥ ആയത്. ഭാവിയിൽ ഈ പരമ്പര വീണ്ടും നടത്തും എന്നും തീരുമാനം ആയിട്ടുണ്ട്. പരമ്പര ഉപേക്ഷിച്ചു എങ്കിലും ഇനിയും ഒരാഴ്ച കഴിഞ്ഞ് മാത്രമെ ഇംഗ്ലണ്ട് ടീമിന് നാട്ടിലേക്ക് മടങ്ങാൻ ആവുകയുള്ളൂ.

Advertisement