“സെനഗലിലെ ഭൂരിഭാഗവും താൻ ലിവർപൂൾ വിടണം എന്നാണ് ആഗ്രഹിക്കുന്നത്” – മാനെ

ലിവർപൂൾ വിടാൻ തീരുമാനിച്ച അറ്റാക്കിങ് താരം സാഡിയോ മാനെ താൻ തന്റെ നാട്ടുകാരുടെ ആഗ്രഹമാണ് നടത്തുന്നത് എന്ന് പറഞ്ഞു‌. സെനഗലിലെ 60-70% ആൾക്കാരും താൻ ലിവർപൂൾ വിടണം എന്നാണ് ആഗ്രഹിക്കുന്നത്. നിങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉണ്ടെങ്കിൽ അത് മനസ്സിലാകും. താൻ എന്റെ നാട്ടുകാരുടെ ആഗ്രഹം മാത്രമാണ് നടത്തുന്നത്‌. മാനെ പറഞ്ഞു.

തനിക്ക് ഇപ്പോൾ തിരക്കില്ല എന്നും മെല്ലെ മാത്രമെ അടുത്ത നീക്കം എവിടേക്കാണെന്ന് തീരുമാനിക്കു എന്നും മാനെ മാധ്യമങ്ങളോട് പറഞ്ഞു. 2016 മുതൽ ലിവർപൂളിന്റെ താരമാണ് മാനെ. സല കഴിഞ്ഞാൽ ലിവർപൂളിന്റെ അറ്റാക്കിലെ ഏറ്റവും പ്രധാന താരമായിരുന്നു മാനെ. സതാമ്പ്ടണിൽ നിന്നായിരുന്നു അദ്ദേഹം ലിവർപൂളിൽ എത്തിയത്. ഇനി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാനെ തുടരാനുള്ള സാധ്യത കുറവാണ്. ബയേൺ മ്യൂണിക്കിലേക്ക് ആകും മാനെ പോകുന്നത് എന്നാണ് ആദ്യ സൂചന.