പോചടീനോ പോകും, പുതിയ പരിശീലകനായുള്ള അന്വേഷണത്തിൽ പി എസ് ജി

Newsroom

Img 20220604 121443

പി എസ് ജി അവരുടെ പരിശീലകനെയും ക്ലബ് ഡയറക്ടറിനെയും മാറ്റുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തും. പോചടീനോയെ മാറ്റാൻ തീരുമാനിച്ചു എങ്കിലും പുതിയ പരിശീലകനെ കണ്ടെത്താൻ കഴിയാത്തതാണ് പി എസ് ജിയുടെ പ്രഖ്യാപനം വൈകിപ്പിക്കുന്നത്. സിദാനെ പരിശീലകനായി എത്തിക്കാൻ ആണ് പി എസ് ജി ആഗ്രഹിക്കുന്നത് എങ്കിലും സിദാൻ പി എസ് ജിയുടെ ഓഫറുകൾ എല്ലാം നിരസിച്ചു.

സിദാൻ ഫ്രാൻസിന്റെ പരിശീലകൻ ആവാനായി കാത്തിരിക്കുന്നതിനാൽ അതിനു മുമ്പ് പരിശീലക ചുമതല്ല ഒന്നും ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നില്ല. 2021 ജനുവരി 2ന് ആയിരുന്നു പരിശീലകനായി പോച്ചെറ്റിനോ പാരീസ് സെന്റ് ജെർമെയ്നിൽ എത്തിയത്. മുമ്പ് പി എസ് ജിക്ക് ഒപ്പം കളിച്ചിട്ടുള്ള പോചടീനോ അവരുടെ ക്യാപ്റ്റനുമായുരുന്നു. പരിശീലകനായി എത്തി പോചടീനോയ്ക്ക് മെസ്സി അടക്കം ഉള്ള വലിയ താരങ്ങളെ മാനേജ് ചെയ്യാൻ ആയില്ല എന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇത്തവണ ലീഗ് കിരീടം നേടി എങ്കിലും അതിനപ്പുറം എല്ലാം പി എസ് ജിക്ക് കൈവിട്ടു പോയിരുന്നു.