ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ പരിക്കേറ്റ സീൻ കോക്സിന് ആശ്വാസമായി ലിവർപൂൾ ആരാധകർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ്ലീഗ് സെമി പോരാട്ടത്തിന് മുമ്പ് ലിവർപൂൾ ആരാധകരും റോമ ആരാധകരും തമ്മിൽ ഉണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റ ലിവർപൂൾ ആരാധകൻ സീൻ കോക്സിനെ സഹായിക്കാനായി ലിവർപൂൾ ആരാധകർ വൻ തുക സമാഹരിച്ചു. റോമൻ ആരാധകരുടെ ആക്രമണത്തിൽ തലക്ക് ക്ഷതമേറ്റ സീൻ കോക്സ് ഇപ്പോഴും പൂർണ്ണ ആരോഗ്യ നില കൈവരിച്ചിട്ടില്ല.

അദ്ദേഹത്തിന്റെ ദീർഘകാല പരിചരണത്തിനായി 60000 ഡോളറാണ് ലിവർപൂൾ ആരാധകർ സമാഹരിച്ചിട്ടുള്ളത്.ഏകദേശം നാൽപ്പതു ലക്ഷത്തിനു മുകളിൽ ഇന്ത്യൻ രൂപ വരും ഈ ധനശേഖരണം. സ്റ്റേഡിയത്തിൽ മത്സര ശേഷം നടത്തിയ പിരിവുകളും ഒപ്പം ഓൺലൈൻ ഫോറങ്ങളിലൂടെ സമാഹരിച്ചതും ചേർത്താണ് ഈ തുക. 53കാരനായ സീൻ കോക്സ് ഇപ്പോഴും അയർലണ്ടിൽ ചികിത്സയിലാണ്‌