സൗദിയും ന്യൂകാസിലും അനേകായിരം നൂലാമാലകളും

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിയന്ത്രണത്തിലുള്ള സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ന്യൂകാസ്റ്റിൽ യുണൈറ്റഡ്നെ വാങ്ങുന്നതാണ് ലോക്ക് ഡൌൺ കാലത്തെ ബിഗ് ന്യൂസ്. 300 മില്യൺ പൗണ്ടിന്റെ (ഏകദേശം 2855 കോടി രൂപ) ഏറ്റെടുക്കൽ അവസാന ഘട്ടത്തിൽ എത്തി നിൽക്കെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് പേരുകേട്ട സൗദി ഗവർമെന്റിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ഗൂഢ നീക്കം എന്നാരോപിച്ചു ഇതിനെതിരെ പ്രതിഷേധങ്ങളും ശക്തമാകുന്നുണ്ട്.

കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കും സ്ത്രീ സ്വാതന്ത്ര്യ നിഷേധങ്ങൾക്കും കുപ്രസിദ്ധിയാര്ജിച്ച സൗദി ഭരണകർത്താക്കളെ ലോകം മുഴുവൻ ഉറ്റു നോക്കുന്ന, ബ്രിട്ടീഷ് അഭിമാനത്തിന്റെ പ്രതീകമായ പ്രീമിയർ ലീഗിന്റെ ഭാഗമാക്കുന്നതിനെതിരെ വിവിധ തലങ്ങളിൽ നിന്നുയരുന്ന മുറുമുറുപ്പുകൾ കൊറോണയുടെ പശ്ചാത്തലത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്ന നിരീക്ഷണവും ഉണ്ട്. മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റർനാഷണൽ ഈ നീക്കം തടയാനാവശ്യപ്പെട്ടു ഔദ്യോഗികമായി തന്നെ പ്രീമിയർ ലീഗിനെ സമീപിച്ചിരുന്നു. ന്യൂ കാസ്റ്റിൽ സ്റ്റാഫിനും ഫാൻസിനും അഭിസംബോധന ചെയ്ത ഒരു കത്തിലൂടെ സൗദിയുടെ കുറ്റ കൃത്യങ്ങൾ എണ്ണിയെണ്ണിപ്പറയുകയും എതിരെ ശബ്ദമുയർത്താൻ ആഹ്വാനം ചെയ്യുകയും ചെയ്തു അവർ.

തുർക്കിയിലെ സൗദി എംബസിയിൽ വെച്ച് കൊല്ലപ്പെട്ട ജേര്ണലിസ്റ് ജമാൽ കഷോഗിയുടെ പ്രതിശ്രുതവധു ഈ ഏറ്റെടുക്കൽ പ്രീമിയർ ലീഗിനെ കളങ്കപ്പെടുത്തുകയും ഗുരുതര കുറ്റകൃത്യങ്ങൾ മൂടി വെക്കുന്നതിൽ സൗദിയുടെ കൂട്ടുപ്രതികളാക്കുകയും ചെയ്യും എന്ന് മുന്നറിയിപ്പ് നൽകുകയുണ്ടായി. മറ്റൊരു പ്രധാന നീക്കമുണ്ടായത് പ്രീമിയർ ലീഗിന്റെ മിഡിലീസ്റ്-ഉത്തര ആഫ്രിക്കൻ സംപ്രേഷണാവകാശികളായ beIn സ്പോർട്സിന്റെ ഭാഗത്തു നിന്നാണ്. PSG ചെയര്മാൻ നാസ്സർ അൽഖലൈഫിയുടെ ഉടമസ്ഥതിയിലുള്ള ഖത്തർ ആസ്ഥാനമായ beIn തങ്ങളുടെ ഉപഗ്രഹ സിഗ്നൽ മോഷ്ടിച്ച് സംപ്രേഷണം ചെയ്യുന്നതിനെതിരെ സൗദി കമ്പനി beOutQ നെതിരെ ദീർഘനാളായി നിയമയുദ്ധത്തിലാണ്. സൗദി-ഖത്തർ രാഷ്ട്രീയ അസ്വാരസ്യങ്ങൾ കാരണം beOutQ നെതിരെ സൗദി കണ്ണടക്കുന്നു അല്ലെങ്കിൽ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് വസ്തുത. ഇക്കാരണം കൊണ്ട് തന്നെ സൗദിയെ പൈറസി വാച്ച് ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഈ ഫെബ്രുവരിയിൽ പ്രീമിയർ ലീഗ് അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. beOutQ സ്പോർട്സും അവരെ പിന്തുണക്കുന്നവരും നിങ്ങൾക്ക് ഭീമമായ വരുമാന നഷ്ടത്തിന് കാരണമായിട്ടുണ്ട് ഭാവിയിലും നിങ്ങളുടെ വരുമാനത്തിൽ അവർ കൈ കടത്തുമെന്ന് beIn എല്ലാ പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കും കത്തയച്ചിട്ടുണ്ട്.

ഇതൊക്കെയാണെങ്കിലും വില്പനയിൽ ഇടപെടാൻ ബ്രിട്ടീഷ് ഗവർമെന്റോ ബന്ധപ്പെട്ടവരോ തയ്യാറായിട്ടില്ല. വില്പനയുടെ ഭാഗമായി തിരിച്ചു കൊടുക്കേണ്ടാത്ത അഡ്വാൻസ് 17 മില്യൺ നിലവിലെ ഉടമ മൈക്ക് ആഷ്ലി കൈപറ്റിക്കഴിഞ്ഞു. പ്രീമിയർ ലീഗിന്റെ ഭാഗത്തു നിന്നുള്ള നിർദിഷ്ട ഉടമകളുടെ സാമ്പത്തിക ഭദ്രതാ പരിശോധന മാത്രമാണ് അവസാന കടമ്പ. ഏറ്റെടുക്കാനും ശേഷമുള്ള നടത്തിപ്പിനുമുള്ള സാമ്പത്തിക ശേഷിയുണ്ടോന്നുള്ള ഈ ടെസ്റ്റ് സൗദി ഉടമകളുടെ കാര്യത്തിൽ വെറും ചടങ്ങ് മാത്രമാണ്.

വില്പന പ്രാവർത്തികമാകുന്നതോടെ റഷ്യൻ പണം ചെൽസിയിലും അബുദാബി പണം മാഞ്ചസ്റ്റർ സിറ്റിയിലും വരുത്തിയ തരത്തിലുള്ള മാറ്റം ന്യൂകാസിലിലും ആരാധകർ പ്രതീക്ഷിക്കുന്നു. ലോകത്തെ മുൻനിര താരങ്ങൾ വരും സീസണുകളിൽ കറുപ്പും വെളുപ്പും അണിഞ്ഞു മാഗ്പൈസിനായി അണിനിരന്നാൽ അത്ഭുദപ്പെടാനില്ല. മാഞ്ചെസ്റ്റെർ സിറ്റിക്കും ഖത്തർ നിക്ഷേപത്തിലൂടെ PSG ക്കും ശേഷം ഗൾഫ് എണ്ണപ്പണത്തിന്റെ യൂറോപ്പ്യൻ ഫുട്ബാളിലേക്കുള്ള മാസ്സ് എൻട്രിയാകും ഇത്. തൊണ്ണൂറുകളുടെ തുടക്കത്തിൽ പ്രീമിയർ ലീഗിലെ പ്രബല ശക്തികളായിരുന്ന ന്യൂ കാസിലിനു പ്രതാപകാലത്തിന്റെ തിരിച്ചു വരവും