“ക്രിസ്റ്റ്യാനോ റൊണാൾഡോ തനിക്ക് വലിയ പ്രചോദനം “

- Advertisement -

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഒരു സ്ട്രൈക്കറായുള്ള വളർച്ചയിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന് ഡോർട്മുണ്ടിന്റെ യുവ സ്ട്രൈക്കർ ഹാളണ്ട്. റൊണാൾഡോ തനിക്ക് വലിയ പ്രചോദനം ആണ് എന്ന് ഹാളണ്ട് പറയുന്നു. താൻ റൊണാൾഡോയുടെ പ്രകടനങ്ങൾ കണ്ടാണ് വളർന്നത്. അദ്ദേഹത്തിന്റെ മനോബലവും ഒരോ മത്സരത്തെയും അദ്ദേഹം സമീപ്പിക്കുന്ന രീതിയും തന്നെ ആകർഷിക്കുന്നുണ്ടെന്ന് ഹാളണ്ട് പറഞ്ഞു.

റൊണാൾഡോയുടെ മുഖം നോക്കിയാൽ തന്നെ നിങ്ങൾക്ക് മനസ്സിലാക്കാം. താൻ ഗോളടിക്കും എന്നും താനാണ് മികച്ച താരമെന്നും റൊണാൾഡോയുടെ മുഖത്ത് തന്നെയുണ്ടാകും. ആ ആത്മവിശ്വാസമാണ് ഈ വലിയ താരങ്ങളുടെയൊക്കെ കരുത്ത് എന്ന് ഹാളണ്ട് പറയുന്നു. ഈ ജനുവരിയിൽ ഡോർട്മുണ്ടിൽ എത്തിയ ഹാളണ്ടിനെ റാഞ്ചാൻ വൻ ക്ലബുകൾ ഒകെ വല വീശുന്നുണ്ട്.

Advertisement