“കിയെല്ലിനിയും ബുഫണും അടുത്ത വർഷവും യുവന്റസിൽ ഉണ്ടാകും”

- Advertisement -

യുവന്റസ് ക്യാപ്റ്റനായ കിയെല്ലിനിയും വെറ്ററൻ ഗോൾ കീപ്പർ ബുഫണും ക്ലബിൽ കരാർ പുതുക്കും എന്ന് ഉറപ്പായി. ഇരുവരും ഉടൻ കരാറിൽ ഒപ്പുവെക്കും എന്ന് യുവന്റസ് ഡയറക്ടർ പരറ്റിസി പറഞ്ഞു‌. ക്ലബ് ചർച്ചയിൽ ആണെന്നും ഇരുവരും ക്ലബിനൊപ്പം തന്നെ തുടരും എന്നും അദ്ദേഹം പറഞ്ഞു. ഈ സീസണിൽ ഭൂരിഭാഗം മത്സരങ്ങളും പരിക്ക് കാരണം നഷ്ടമായ താരമാണ് കിയെല്ലിനി. അവസാന മാസം മാത്രമായിരുന്നു കെല്ലിനി പരിക്ക് മാറി തിരികെ എത്തിയത്.

2005 മുതൽ യുവന്റസ് ഡിഫൻസിൽ ഉള്ള താരമാണ് കിയെല്ലിനി. യുവന്റസിനൊപ്പം എട്ടു സീരി എ കിരീടം അദ്ദേഹം നേടിയിട്ടുണ്ട്. ഗോൾകീപ്പർ ബുഫൺ ഇപ്പോൾ യുവന്റസിൽ ഒന്നാം നമ്പർ അല്ലായെങ്കിലും തന്റെ ഏറ്റവും പ്രിയപ്പെട്ട ക്ലബിൽ തുടരാൻ തന്നെയാണ് ബുഫൺ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ ക്ലബ് വിട്ട് പി എസ് ജിയിൽ പോയിരുന്ന ബുഫൺ ഒരു സീസൺ കൊണ്ട് തിരികെ ഇറ്റലിയിൽ എത്തുകയായിരുന്നു. ഈ വർഷം അടക്കം 18 വർഷങ്ങൾ യുവന്റസിനൊപ്പം കളിച്ച താരമാണ് ബുഫൺ. 9 ഇറ്റാലിയൻ ലീഗ് കിരീടവും 4 കോപ ഇറ്റാലിയ കിരീടവും അടക്കം 21 കിരീടങ്ങൾ യുവന്റസിനൊപ്പം ഇതുവരെ ബുഫൺ നേടിയിയിട്ടുണ്ട്.

Advertisement