റെക്കോർഡ് ലക്ഷ്യമിട്ട് സാറിയുടെ ചെൽസി ഇന്നിറങ്ങും

- Advertisement -

പ്രീമിയർ ലീഗിൽ തോൽവി അറിയാതെ കുതിക്കുന്ന ചെൽസി ഇന്ന് ബേൺലിയെ നേരിടും. ബേൺലിയുടെ മൈതാനമായ ടർഫ്മൂറിൽ ഇന്ത്യൻ സമയം രാത്രി 7.30 നാണ് മത്സരം കിക്കോഫ്. ഇന്ന് തോൽവി ഒഴിവാക്കിയാൽ ആദ്യത്തെ 10 മത്സരങ്ങളിൽ തോൽവി വഴങ്ങാത്ത ആദ്യ ചെൽസി പരിശീലകൻ എന്ന റെക്കോർഡ് മൗറീസിയോ സാറിയുടെ പേരിലാകും.

നേരിയ പരിക്കുള്ള ചെൽസി താരം ഈഡൻ ഹസാർഡ് ഇന്ന് കളിച്ചേക്കില്ല. വില്ലിയനും പെഡ്രോയുമാകും വിങ്ങിൽ ഇറങ്ങുക. യൂറോപ്പ ലീഗിൽ ഹാട്രിക് നേടിയെങ്കിലും റൂബൻ ലോഫ്റ്റസ് ചീക് ഇന്ന് ആദ്യ ഇലവനിൽ കളിക്കാൻ സാധ്യതയില്ല. ബേൺലി നിരയിൽ ആരോൻ ലെനനും ബെൻ ഗിബ്സനും കളിക്കാർ സാധ്യത കുറവാണ്.

ഹസാർഡ് ഇല്ലാതെ ആദ്യ മത്സരത്തിന് ഇറങ്ങുന്ന ചെൽസി എങ്ങനെ കളിക്കും എന്നത് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകതയാണ്. ചെൽസിയുടെ ടോപ്പ് സ്കോററാണ് ഹസാർഡ്. എങ്കിലും മധ്യനിരയിൽ റോസ് ബാർക്ലി ഗോളുകൾ നേടി തുടങ്ങിയത് സാറിക് ആത്മവിശ്വാസമാകും.

Advertisement