സാഞ്ചോ മികച്ച താരം എന്ന് മാറ്റ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്ന ഡോർട്മുണ്ടിന്റെ യുവതാരം സാഞ്ചോയെ പുകഴ്ത്തി യുവാൻ മാറ്റ. ഇന്നലെ സാമൂഹിക മാധ്യമത്തിൽ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയവെ ആണ് മാറ്റ സാഞ്ചോയെ കുറിച്ച് പറഞ്ഞത്. യുണൈറ്റഡ് സാഞ്ചോയെ സൈൻ ചെയ്യണമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം.

സൈൻ ചെയ്യണമോ എന്ന് താൻ പറയുന്നത് ശരിയല്ല എന്ന് മാറ്റ പറഞ്ഞു. എന്നാൽ സാഞ്ചോ മികച്ച താരമാണെന്നും അദ്ദേഹം ഡോർട്മുണ്ടിൽ കാഴ്ചവെക്കുന്ന പ്രകടനം അത്ഭുതപ്പെടുത്തുന്നുണ്ട് എന്നും മാറ്റ പറഞ്ഞു. ഏതു ടീമിനും സാഞ്ചോയുടെ സാന്നിദ്ധ്യം കരുത്തു നൽകും എന്നും മാറ്റ പറഞ്ഞു. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ മാർക്കസ് റാഷ്ഫോർഡ് സാഞ്ചോയെ യുണൈറ്റഡ് സൈൻ ചെയ്യണം എന്ന് പറഞ്ഞിരുന്നു.

ജർമ്മനിയിൽ ഡോർട്മുണ്ടിനായി തകർപ്പൻ പ്രകടനമാണ് സാഞ്ചോ കാഴ്ചവെക്കുന്നത്‌. ഇതുവരെ ഡോർട്മുണ്ടിനായി 69 മത്സരങ്ങളിൽ നിന്ന് 27 ഗോളുകളും 33 അസിസ്റ്റും സാഞ്ചോ നേടിയിട്ടുണ്ട്.

Advertisement