“ഞാൻ കണ്ടതിൽ ഏറ്റവും മികച്ച താരം സച്ചിൻ”

- Advertisement -

താൻ കണ്ടതിൽ വെച്ച് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ആണെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കിൾ ക്ലാർക്. താൻ കണ്ടതിൽ വെച്ച് ഏറ്റവും സാങ്കേതിക തികവുള്ള താരവും സച്ചിൻ ടെണ്ടുൽക്കർ ആണെന്നും സച്ചിനെ പുറത്താകാനായിരുന്നു ഏറ്റവും ബുദ്ധിമുട്ടെന്നും മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പറഞ്ഞു.

നിലവിൽ ക്രിക്കറ്റിൽ ഏറ്റവും മികച്ച ബാറ്റ്സ്മാൻ വിരാട് കോഹ്ലിയാണെന്നും മൈക്കിൾ ക്ലാർക്ക്‌ പറഞ്ഞു. മൂന്ന് ഫോർമാറ്റിലും വിരാട് കോഹ്‌ലിയെ വെല്ലാൻ ഒരു താരമില്ലെന്നും ക്ലാർക്ക്‌ പറഞ്ഞു. ഏകദിനത്തിലും ടി20യിലും വിരാട് കോഹ്‌ലിയുടെ റെക്കോർഡ് അസാമാന്യമാണെന്നും ടെസ്റ്റിൽ ആധിപത്യം സ്ഥാപിക്കാൻ കോഹ്‌ലികാര്യമെന്നും ക്ലാർക്ക്‌ പറഞ്ഞു. വിരാട് കോഹ്‌ലിക്കും സച്ചിൻ ടെണ്ടുൽകർക്കും വലിയ സെഞ്ചുറികൾ നേടാൻ ഇഷ്ടമാണെന്നും ക്ലാർക്ക്‌ പറഞ്ഞു.

ടെസ്റ്റിൽ 51 സെഞ്ചുറിയും ഏകദിനത്തിൽ 49 സെഞ്ചുറിയും നേടിയ സച്ചിൻ നിലവിൽ ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ്.

Advertisement