സാഞ്ചോ യുണൈറ്റഡ് ടീമിനൊപ്പം പരിശീലനം തുടങ്ങി, ഉടൻ കളിച്ച് തുടങ്ങും

Newsroom

Picsart 23 01 06 13 41 39 167
Download the Fanport app now!
Appstore Badge
Google Play Badge 1

ജേഡൻ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഉടൻ വീണ്ടും കളിക്കും. സാഞ്ചോ യുണൈറ്റഡ് ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്താൻ തുടങ്ങി. താര. പൂർണ്ണ ഫിറ്റ്നസിലേക്ക് എത്തിയിട്ടുണ്ട്. പെട്ടെന്ന് തന്നെ താരം യുണൈറ്റഡ് മാച്ച് സ്ക്വാഡിലേക്ക് എത്തും എന്നാണ് സൂചനകൾ. സാഞ്ചോയുടെ പ്രോഗ്രസിൽ ടീം മാനേജ്മെന്റും പരിശീലകനും തൃപ്തരാണ്‌.

സാഞ്ചോ 23 01 06 13 41 49 011

സാഞ്ചോ അവസാന രണ്ട് മാസമായി പ്രത്യേക പരിശീലനങ്ങളിലൂടെ കടന്നു പോവുകയാണ്. ഒരു മാസത്തോളം താരം ഹോളണ്ടിൽ ഒരു പ്രത്യേക പരിശീലനത്തിലും ആയിരുന്നു. സാഞ്ചോ ലോകകപ്പിന് മുമ്പ് ആണ് അവസാനമായി യുണൈറ്റഡ് ജേഴ്സിയിൽ കളിച്ചത്. ഈ സീസണിൽ യുണൈറ്റഡിനായി അത്ര നല്ല പ്രകടനങ്ങൾ നടത്താൻ സാഞ്ചോക്ക് ആയിരുന്നില്ല.