പന്ത് രണ്ട് ആഴ്ചക്ക് അകം ആശുപത്രി വിടും

Pant

റിഷഭ് പന്ത് രണ്ട് ആഴ്ചക്ക് അകം ആശുപത്രി വിടും. പന്തിന്റെ കാൽമുട്ടിന് നടത്തിയ ശസ്ത്രക്രിയ നടത്തിയിട്ട് ഇപ്പോൾ 10 ദിവസമായി. താരത്തിന്റെ പുരോഗതിയിൽ ഡോക്ടർമാർ തൃപ്തരാണ്. പന്ത് വീട്ടിൽ എത്തിയ ശേഷം 2 മാസത്തോളം പൂർണ്ണ വിശ്രമത്തിൽ ആയിരിക്കും. അതിനു ശേഷം പന്ത് ചെറിയ രീതിയിൽ പരിശീലനങ്ങൾ നടത്തും. 6 മാസമെങ്കിലും ആകും പന്ത് വീണ്ടും ക്രിക്കറ്റ് കളിച്ചു തുടങ്ങാൻ.

പന്ത്

പന്തിന് മെഡിയൽ കൊളാറ്ററൽ ലിഗമെന്റിൽ (എംസിഎൽ) ഒരു വലിയ ശസ്ത്രക്രിയയും ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റിൽ (എസിഎൽ) ചെറിയ ശസ്ത്രക്രിയയും ആണ് മുംബൈയിൽ വെച്ച് നടത്തിയത്. നേരത്തെ മുഖത്ത് പ്ലാസ്റ്റിക് സർജറിയും നടത്തിയിരുന്നു. പന്തിനെ ആദ്യം ഡെറാഡൂണിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു പ്രവേശിപ്പിച്ചത്. അവിടെ നിന്ന് ആണ് അദ്ദേഹത്തെ കാലിന്റെ ശസ്ത്രക്രിയക്ക് ആയി മുംബൈയിലേക്ക് എയർലിഫ്റ്റ് ചെയ്തു മാറ്റിയത്.