രണ്ടാം ഏകദിനത്തിലും ഓസ്ട്രേലിയ പാകിസ്താനെ തകർത്തു

Picsart 23 01 18 10 46 01 748

പാകിസ്താനെതിരായ രണ്ടാം ഏകദിനവും വിജയിച്ച് ഓസ്ട്രേലിയൻ വനിതകൾ. ഇന്ന് ബ്രിസ്ബെയ്നിൽ നടന്ന രണ്ടാം ഏകദിനത്തിൽ പത്ത് വിക്കറ്റ് വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. പാകിസ്താൻ ഉയർത്തിയ 126 റൺസ് എന്ന വിജയലക്ഷ്യം വെറും 19.2 ഓവറിൽ ഓസ്ട്രേലിയ മറികടന്നു. ഓസ്ട്രേലിയൻ ഓപ്പണേഴ്സ് ആയ മൂബ്ബി 57 റൺസ് എടുത്തും ലിച്ഫീൽഡ് 67 റൺസ് എടുത്തും പുറത്താകാതെ നിന്നു.

ഓസ്ട്രേലിയ 23 01 18 10 46 17 170

ആദ്യ ഇന്നിങ്സിൽ പാകിസ്താനെ 43 ഓവറിൽ 125 റൺസിന് പുറത്താക്കാൻ ഓസ്ട്രേലിയക്ക് ആയിരുന്നു. ഓസ്ട്രേലിയക്ക് ആയി ഡാർസി ബ്രൗൺ 3 വിക്കറ്റും സതർലൻട്, അലൻ കിങ് എന്നിവൃ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 24 റൺസ് എടുത്ത നിദാ ദാർ ആണ് പാകിസ്താൻ ടോപ് സ്കോററായത്.