സാഞ്ചേസ് തിരികെ എത്തി, എന്നാലും വെസ്റ്റ് ഹാമിനെതിരെ കളിക്കില്ല

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രശ്നങ്ങൾക്ക് ചെറിയിരു ആശ്വാസം. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ അലക്സിസ് സാഞ്ചേസ് ഫിറ്റ്നെസ് വീണ്ടെടുത്തതായി ഒലെ ഗണ്ണാർ സോൾഷ്യാർ അറിയിച്ചു. നേരത്തെ രണ്ട് മാസത്തോളം കളിക്കാൻ കഴിയില്ല എന്നാണ് ക്ലബ് അറിയിച്ചിരിക്കുന്നത് എങ്കിലും പ്രതീക്ഷിച്ചതിലും നേരത്തെ സാഞ്ചേസ് ഫിറ്റ്മെസ് വീണ്ടെടുക്കുകയായിരുന്നു. ഫിറ്റ്നെസ് വീണ്ടെടുത്തു എങ്കിലും സാഞ്ചെസ് വെസ്റ്റ് ഹാമിനെതിരായ അടുത്ത മത്സരത്തിൽ കളിക്കില്ല.

ബാഴ്സലോണക്ക് എതിരായ മത്സരത്തിലാകും സാഞ്ചെസ് തന്റെ തിരിച്ചുവരവ് നടത്തുക. മുൻ ബാഴ്സലോണ താരം കൂടിയായ സാഞ്ചേസിന്റെ സാന്നിധ്യം യുണൈറ്റഡിന് ചെറിയ പ്രതീക്ഷ നൽകും. സൗതാമ്പ്ടണെതിരായ മത്സരത്തിനിടെയായിരുന്നു സാഞ്ചേസിന്റെ മുട്ടിന് പരിക്കേറ്റത്. ഈ സീസണിൽ നിരവധി മത്സരങ്ങൾ പരിക്ക് കൊണ്ട് നഷ്ടമായ താരമാണ് സാഞ്ചേസ്.

Advertisement