സാഞ്ചേസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരും എന്ന് സോൾഷ്യാർ

ചിലിയൻ താരം സാഞ്ചേസ് ഈ സീസണിൽ ക്ലബ് വിടും എന്നുള്ള അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് സോൾഷ്യാർ. മാഞ്ചസ്റ്റർ യുണൈറ്റഡ് റിസേർവ് ടീമിൽ ആണ് ഇപ്പോൾ സാഞ്ചേസിനെ കളിപ്പിക്കുന്നത് എന്ന ആരോപണവും ഒലെ തള്ളി. സാഞ്ചേസ് ഫിറ്റ്നെസിൽ മറ്റു താരങ്ങളേക്കാൾ പിറകിലാണ്. അതാണ് ഇപ്പോൾ ടീമിനൊപ്പം ഇല്ലാത്തത്. ഉടൻ തന്നെ സാഞ്ചേസ് ടീമിൽ എത്തും എന്നും ഒലെ പറഞ്ഞു.

ലുകാകു പോയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇപ്പോൾ അത്രയ്ക്ക് അറ്റാക്കിംഗ് താരങ്ങൾ ഇല്ല. അതുകൊണ്ട് തന്നെ സാഞ്ചേസിന് കൂടുതൽ അവസരങ്ങൾ യുണൈറ്റഡിൽ ഇത്തവണ കിട്ടും എന്നും ഒലെ പറഞ്ഞു. ടീമിൽ തുടരണം എന്നും ഇവിടെ തന്നെ വിജയിക്കണം എന്നുമുള്ള ആഗ്രഹം സാഞ്ചേസ് പ്രകടിപ്പിച്ചതായും ഒലെ പറഞ്ഞു. അവസാനം കോപ അമേരിക്കയിൽ ചിലിക്കു വേണ്ടി സാഞ്ചേസ് മികച്ച പ്രകടനം നടത്തിയിരുന്നു.

Previous articleപുതിയ സീസണായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം ജേഴ്സി എത്തി!!
Next articleലിവർപൂൾ ആരാധകന്റെ ചവിട്ടേറ്റ് അഡ്രിയാന് പരിക്ക്, ഗോൾ കീപ്പർ പ്രതിസന്ധിയിൽ ക്ളോപ്പ്