ലിവർപൂൾ ആരാധകന്റെ ചവിട്ടേറ്റ് അഡ്രിയാന് പരിക്ക്, ഗോൾ കീപ്പർ പ്രതിസന്ധിയിൽ ക്ളോപ്പ്

- Advertisement -

ലിവർപൂൾ സൂപ്പർ കപ്പ് ഹീറോ അഡ്രിയാന് കാലിന് പരിക്ക്. സൂപ്പർ കപ്പ് വിജയാഘോഷത്തിനിടെ ഗ്രൗണ്ടിൽ ഇറങ്ങിയ ലിവർപൂൾ ആരാധകന്റെ ചവിട്ടേറ്റ താരം കാലിൽ പരിക്കേറ്റ് പുറത്തായി. ഇതോടെ താരത്തിന് സൗത്താംപ്ടന് എതിരെ പ്രീമിയർ ലീഗ് മത്സരത്തിൽ കളിക്കാനാവില്ല. ഒന്നാം നമ്പർ ഗോളി അലിസൺ ബക്കർ നേരത്തെ തന്നെ പരിക്ക് പറ്റി പുറത്തായിരുന്നു.

2 ഗോളികൾക്കും പരിക്ക് പറ്റിയതോടെ മൂന്നാം നമ്പർ ഗോളിയുമായാവും ക്ളോപ്പ് സൗത്താംപ്ടന് എതിരെ ടീമിനെ ഇറക്കുക. അലിസന്റെ അഭാവത്തിൽ സൂപ്പർ കപ്പിൽ ലിവർപൂൾ വല കാത്ത അഡ്രിയാൻ ടാമി അബ്രഹാമിന്റെ കിക്ക് തടുത്താണ് കപ്പ് സ്വന്തം ടീമിന് സമ്മാനിച്ചത്.

Advertisement