“സാഞ്ചേസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ വന്നത് പണത്തിന് വേണ്ടി മാത്രം”

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സാഞ്ചേസ് ക്ലബിലേക്ക് എത്തിയത് പണത്തിനു വേണ്ടി മാത്രമാണെന്ന് യുണൈറ്റഡ് ഇതിഹാസം പാട്രീസ് എവ്ര. കഴിഞ്ഞ വർഷം ആഴ്സണലിൽ നിന്ന് യുണൈറ്റഡിൽ എത്തിയ സാഞ്ചേസ് ആണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന താരം. അത്ര വലിയ വേതന കരാറിൽ ആയിരുന്നു യുണൈറ്റഡിൽ സാഞ്ചേസ് എത്തിയത്.

സാഞ്ചസിന് മാഞ്ചസ്റ്റർ സിറ്റിയിൽ പോകാൻ അവസരമുണ്ടായിരുന്നു. അവിടെ പണം കുറഞ്ഞാലും മികച്ച ഫുട്ബോൾ കളിക്കാനും കിരീടം നേടാനും അവസരമുണ്ടായിരുന്നു. എന്നിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് സാഞ്ചസ് വന്നത് പണത്തിനാണ്. അല്ലാതെ കുട്ടിക്കാലത്ത് യുണൈറ്റഡിനെ ആരാധിച്ചിരുന്നു എന്ന് സാഞ്ചേസ് പറഞ്ഞാൽ വിശ്വസിക്കാൻ ആവില്ല എന്നും എവ്ര പറഞ്ഞു. യുണൈറ്റഡ് ഒന്നര വർഷത്തോളമായിട്ടും ഫോമിലേക്ക് എത്താൻ സാഞ്ചസിനായിട്ടില്ല.

Advertisement