ആരോസിന്റെ താരങ്ങളെ സ്വന്തമാക്കി ജംഷദ്പൂർ എഫ് സിയും

- Advertisement -

ബെംഗളൂരു എഫ് സിക്ക് പിന്നാലെ ആരോസിന്റെ രണ്ട് യുവതാരങ്ങളെ ടീമിൽ എത്തിച്ച് ജംഷദ്പൂർ എഫ് സിയും. ഇന്ത്യൻ ആരോസിനായി കഴിഞ്ഞ വർഷം ഐലീഗ് കളിച്ച ഡിഫൻഡർമാരായ ജിതേന്ദ്ര സിംഗും, നരേന്ദർ ഗലോട്ടുമാണ് ജംഷദ്പൂരുമായി കരാർ ഒപ്പുവെച്ചത്‌. കഴിഞ്ഞ ദിവസം ആരോസ് താരങ്ങളായ സുരേഷ് വാങ്ജാമും, പ്രഭ്ശുകൻ ഗിലും ബെംഗളൂരു എഫ് സിയുമായി കരാർ ഒപ്പിട്ടിരുന്നു.

18കാരനായ നരേന്ദർ അവസാന രണ്ട് സീസണിലുകളിലും ആരോസ് നിരയിൽ ഉണ്ട്‌. ഈ സീസണി ആരോസിനായി 10 ഐലീഗ് മത്സരങ്ങൾ നരേന്ദർ കളിച്ചിട്ടുണ്ട്. സായി അക്കാദമിയും ചണ്ഡിഗഡ് അക്കാദമിയിലും മുമ്പ് കളിച്ചിട്ടുള്ള താരമാണ് നരേന്ദർ. ഈ സീസണിൽ 14 മത്സരങ്ങൾ ആരോസിനായി കളിച്ച താരമാണ് ജിതേന്ദ്ര സിംഗ്.

Advertisement