“തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കിരീടം റയലിനെ തകർത്ത് നേടിയത് തന്നെ” – പെപ് ഗ്വാർഡിയോള

- Advertisement -

ഈ സീസണിൽ പ്രീമിയർ ലീഗിൽ കണ്ടതാണ് ഏറ്റവും മികച്ച കിരീട പോരാട്ടം എന്ന് പറഞ്ഞ പെപ് ഗ്വാർഡിയോള പക്ഷെ താൻ ഏറ്റവും ഇഷ്ടപ്പെടുന്ന കിരീടം ഇത്തവണത്തേതല്ല എന്ന് പറഞ്ഞു. താൻ നേടിയ ഏറ്റവും മികച്ച കിരീടം അത് 2008-09 സീസണിൽ ബാഴ്സലോണക്ക് ഒപ്പം നേടിയ ലാലിഗ കിരീടമാണെന്ന് പെപ് ഗ്വാർഡിയോള പറഞ്ഞു.

ആ സീസണിൽ തന്റെ ഏറ്റവും വലിയ വൈരികളായ റയൽ മാഡ്രിഡിനെ അവരുടെ നാട്ടിൽ ചെന്ന് 6-2ന് തങ്ങൾ തോൽപ്പിച്ചിരുന്നു. തന്റെ പരിശീലകനായുള്ള ആദ്യ സീസണുമായിരുന്നു അത്. തന്റെ ഏറ്റവും പ്രിയപ്പെട്ട ക്ലബിനായി താൻ അന്ന് നേടിയ കിരീടമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കിരീടം എന്ന് പെപ് പറഞ്ഞു. ബാഴ്സലോണയ്ക്കും ബയേണും ഒപ്പം മൂന്ന് വീതം ലീഗ് കിരീടങ്ങൾ നേടിയ പെപിന്റെ മാഞ്ചസ്റ്റർ സിറ്റിയിലെ രണ്ടാം ലീഗ് കിരീടമാണ് ഈ സീസണിൽ സ്വന്തമാക്കിയത്.

Advertisement