ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും കുറവ് മത്സരങ്ങളിൽ നിന്നു 50 ജയങ്ങൾ സ്വന്തമാക്കുന്ന ആഴ്‌സണൽ താരമായി ഫ്രഞ്ച് പ്രതിരോധ താരം വില്യം സലിബ. വെറും 66 മത്സരങ്ങളിൽ നിന്നാണ് സലിബ 50 ജയങ്ങളിൽ എത്തിയത്. 66 ൽ 50 മത്സരങ്ങൾ ജയിച്ചപ്പോൾ 8 സമനിലയും 8 പരാജയവും താരം ഈ കാലത്ത് നേരിട്ടു.

2 സീസണിന് മുമ്പ് ആഴ്‌സണൽ ടീമിൽ സ്ഥിരമായി സ്ഥാനം പിടിച്ച സലിബ കഴിഞ്ഞ സീസണിൽ മുഴുവൻ പ്രീമിയർ ലീഗ് മത്സരങ്ങളും കളിച്ചിരുന്നു. 66 കളികളിൽ നിന്നു 30 മത്സരങ്ങളിൽ ഗോൾ വഴങ്ങാത്ത താരം നാലു ഗോളുകളും ഇത് വരെ നേടിയിട്ടുണ്ട്. 70 മത്സരങ്ങളിൽ നിന്നു 50 ജയങ്ങളിൽ എത്തിയ നാച്ചോ മോൺറിയാലിന്റെ റെക്കോർഡ് ആണ് സലിബ വോൾവ്സിന് എതിരായ ജയത്തോടെ മറികടന്നത്.