“സലാ പാസ് ചെയ്യാത്തത് ലിവർപൂളിന്റെ പ്രകടനങ്ങളെ ബാധിക്കുന്നു”

Skysports Liverpool Mohamed Salah 5241986

ലിവർപൂൾ സ്ട്രൈക്കർ മൊ സലായ്ക്ക് എതിരെ വലിയ വിമർശനവുമായി മുൻ ലിവർപൂൾ താരം മൈക്കൽ ഓവൻ . സലാ സ്വാർത്ഥനാണെന്നും സഹ താരങ്ങളെ സഹായിക്കുന്നില്ല എന്നും ഓവൻ പറയുന്നു. സലാ പണ്ടു മുതലേ അധികം പാസു ചെയ്യുന്ന താരമല്ല എന്ന് തനിക്ക് അറിയാം. പക്ഷെ ഇപ്പോൾ അത് പഴയതിലും രൂക്ഷമായിരിക്കുകയാണ് എന്ന് ഓവൻ പറഞ്ഞു.

സലാ പാസ് ചെയ്യാതത് ലിവർപൂൾ ടീമിന്റെ അറ്റാക്കിനെ ആകെ ബാധിക്കുന്നുണ്ട് എന്നും ഓവൻ പറഞ്ഞു. ഈ സീസണിൽ ഇതിനകം 17 ഗോളുകൾ സലാ നേടിയിട്ടുണ്ട് എങ്കിലും അവസാന നാലു മത്സരത്തിൽ ഗോൾ വല കണ്ടെത്താൻ സലായ്ക്കായരുന്നില്ല.

Previous articleഓസ്ട്രേലിയ പരിഭ്രമിക്കേണ്ട സാഹചര്യമില്ല, എന്നാല്‍ മികച്ച ക്രിക്കറ്റ് പുറത്തെടുക്കേണ്ടതുണ്ട്
Next articleഗോകുലത്തിന് വീണ്ടും നിരാശ