ഗോകുലത്തിന് വീണ്ടും നിരാശ

20210120 161709
- Advertisement -

ഐ ലീഗിൽ ഗോകുലം കേരളയ്ക്ക് രണ്ടാം തോൽവി. ഇന്ന് ഐസാൾ ആണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഐസാളിന്റെ വിജയം. ഗോകുലത്തിന്റെ രണ്ട് അബദ്ധങ്ങൾ മുതലെടുത്താണ് ഐസാൾ ഗോളുകൾ നേടിയത്‌‌ ആദ്യ പകുതിയിൽ നാൽപ്പതാം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു ആദ്യ ഗോൾ.

ഗോൾ കീപ്പർ ഉബൈദിന്റെ ഒരു പിഴവ് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അവാൽ നടത്തിയ ഫൗളിന് റഫറി വിസിൽ വിളിച്ചു. ആ പെനാൾട്ടി മാൽസംസുവാള ലക്ഷ്യത്തിൽ എത്തിച്ചു. രണ്ടാം പകുതിയിൽ 76ആം മിനുട്ടിൽ ലാൽറമ്മാവിയ രണ്ടാം ഗോൾ നേടി. അതും ഒരു ഡിഫൻസീവ് പിഴവിൽ നിന്ന് വീണു കിട്ടിയ അവസരം ആയിരുന്നു. ഗോകുലം കേരളയുടെ രണ്ട് ഷോട്ടുകൾ ഇന്ന് ഗോൾ പോസ്റ്റിൽ തട്ടി മടങ്ങി. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ കേരള ടീമിന് ആകെ മൂന്ന് പോയിന്റ് മാത്രമെ ഉള്ളൂ.

Advertisement