“സലാ ചെയ്ത പ്രവർത്തി കണ്ട് കണ്ണ് നിറഞ്ഞു” – ക്ലോപ്പ്

Newsroom

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലും ലിവർപൂളും തമ്മിൽ നടന്ന മത്സരം വൻ മാർജിനിൽ ലിവർപൂൾ വിജയിച്ചിരുന്നു. ആ മത്സരത്തിൽ സലാ ചെയ്ത ഒരു കാര്യം ലിവർപൂൾ പരിശീലകന്റെ വലിയ പ്രശംസ തന്നെ ഏറ്റുവാങ്ങി. ഇന്നലെ മത്സരത്തിന്റെ രണ്ടാ പകുതിയിൽ ലിവർപൂളിന് ലഭിച്ച പെനാൾട്ടി കിക്ക് സലാ ആയിരുന്നു എടുക്കേണ്ടത് എങ്കിലും ഹാട്രിക്ക് പൂർത്തിയാക്കാൻ വേണ്ടി സലാ ആ കിക്ക് ഫർമീനോയോട് എടുക്കാൻ പറഞ്ഞിരുന്നു.

സലാ ഈ പെനാൾട്ടി കിക്ക് ഫർമീനോയ്ക്ക് കൈമാറുന്നത് കണ്ട് തനിക്ക് സഹിക്കാനായില്ല എന്നും താൻ കരായാനായിപോയി എന്നും ലിവർപൂൾ പരിശീലകൻ ക്ലോപ്പ് പറഞ്ഞു. സലായ്ക്ക് ഗോളുകൾ സ്കോർ ചെയ്യേണ്ടതുണ്ട് എന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും സലാ ആ ഗോൾ വിട്ടു കൊടുത്തത് വലിയ കാര്യമാണെന്നും ക്ലോപ്പ് പറഞ്ഞു.

ഇപ്പോൾ പ്രീമിയർ ലീഗിൽ 13 ഗോളുകളാണ് സലായ്ക്ക് ഉള്ളത്.ഗോൾഡൻ ബൂട്ടിനായി മത്സരിക്കുന്ന ഒബാമയങ്ങിനും ഹാരി കെയ്നും 13 ഗോളുകൾ വീതം ഉണ്ട്. ഇന്നലെ ഗോൾ നേടിയിരുന്നു എങ്കിൽ ഇവരെയൊക്കെ മറികടക്കാൻ സലായ്ക്ക് ആയേനെ.