ആഴ്‌സണലിന് വലിയ ആശ്വാസവും ആത്മവിശ്വാസവും പകർന്നു പരിക്ക് മാറി എത്തിയ ബുകയോ സാക, ഒലക്‌സാണ്ടർ സിഞ്ചെങ്കോ എന്നിവർ പരിശീലനത്തിൽ ഏർപ്പെട്ടു. പ്രീമിയർ ലീഗിൽ കഴിഞ്ഞ നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരായ മത്സരത്തിൽ ആണ് സാകക്ക് പരിക്കേറ്റത്. എന്നാൽ പരിക്ക് ഗുരുത്തരമല്ലാത്തതിനാൽ സാക ഇന്ന് പരിശീലനത്തിൽ ഏർപ്പെടുക ആയിരുന്നു. ചെൽസിക്ക് എതിരായ ലണ്ടൻ ഡാർബിക്ക് മുമ്പ് ആഴ്‌സണലിന് ഇത് വലിയ കരുത്ത് പകരും.
അതേസമയം മുമ്പ് പരിശീലനത്തിന് ഇടയിൽ പരിക്കേറ്റ സിഞ്ചെങ്കോയുടെ അഭാവം കുറെ മത്സരങ്ങളിലായി ആഴ്‌സണലിന് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. അതിനാൽ തന്നെ താരത്തിന്റെ തിരിച്ചു വരവ് വലിയ കരുത്ത് ആവും ആഴ്‌സണലിന് പകരുക. പരിക്ക് മാറി മുഹമ്മദ് എൽനെനിയും നേരത്തെ പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു. നിലവിൽ എമിൽ സ്മിത് റോ, മാറ്റ് ടർണർ എന്നിവർ ഒഴിച്ചു ബാക്കിയുള്ള മുഴുവൻ താരങ്ങളും പരിക്കിൽ നിന്നു മുക്തമായത് ആഴ്‌സണലിന് വലിയ ആത്മവിശ്വാസം ആണ് നൽകുക. നിലവിൽ ഇന്നത്തെ യൂറോപ്പ ലീഗ് മത്സരത്തിന് ശേഷം ലോകകപ്പ് തുടങ്ങുന്നതിനു മുമ്പ് ചെൽസി, വോൾവ്സ് എന്നിവർക്ക് എതിരായ പ്രീമിയർ ലീഗ് മത്സരങ്ങളും ബ്രൈറ്റണിനു എതിരായ ലീഗ് കപ്പ് മത്സരവും ആണ് ആഴ്‌സണലിന് കളിക്കാൻ ബാക്കിയുള്ള മത്സരങ്ങൾ.