ബ്രയ്റ്റനെ വീഴ്ത്തി സൗത്താംപ്ടന് ആശ്വാസ ജയം

- Advertisement -

പ്രീമിയർ ലീഗിൽ രണ്ട് മത്സരങ്ങളും തോറ്റ് തുടങ്ങിയ സൗത്താംപ്ടന് ആശ്വാസ ജയം. ബ്രയ്റ്റനെ എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്നാണ് സൈന്റ്‌സ് വിലപ്പെട്ട 3 പോയിന്റ് നേടിയത്.

സ്വന്തം മൈതാനത്ത് സൗത്താംപ്ടന്റെ ആക്രമണത്തെ മികച്ച രീതിയിൽ തടഞ്ഞ  ബ്രയ്റ്റൻ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിപ്പിക്കാൻ ഏറെ പണിപ്പെട്ടു. പക്ഷെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മൂസ യേനെപ്പോ 55 ആം മിനുട്ടിൽ സൗത്താംപ്ടന് ആദ്യ ഗോൾ സമ്മാനിച്ചു. താരത്തിന്റെ ഫസ്റ്റ് ടെച് തന്നെ ഗോളിൽ അവസാനിക്കുകയായിരുന്നു. പിന്നീട് കളിയുടെ അവസാന മിനിട്ടുകളിൽ ബ്രയ്റ്റൻ സമനില ഗോളിനായി ശ്രമിക്കുന്നതിന് ഇടയിൽ റെഡ്‌മണ്ട് ഇഞ്ചുറി ടൈമിൽ സൗത്താംപ്ടൻറെ രണ്ടാം ഗോളും നേടിയതോടെ ബ്രയ്റ്റന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു.

Advertisement