ഇറ്റലിയിൽ ജയിച്ച് തുടങ്ങി യുവന്റസ്

- Advertisement -

ഇറ്റലിയിൽ ജയിച്ച് തുടങ്ങി യുവന്റസ്. പാർമയെ എതിരില്ലാത്താ ഒരു ഗോളിന് പരാജയപ്പെടുത്തി യുവന്റസ് പുതിയ സീസൺ ആരംഭിച്ചു. 21 ആം മിനുട്ടിലെ കെല്ലിയ്നിയുടെ ഗോളിൽ യുവന്റസ് തുടർച്ചയായ 9  ആം കിരീടത്തിനായി പ്രയാണം തുടർന്നു. മുൻ നാപോളി, ചെൽസി പരിശീലകൻ മൗറീസിയോ സാരിയുടെ കീഴിലെ യുവന്റസിന്റെ ആദ്യ‌ മത്സരത്തിൽ തന്നെ ജയം നേടാമായി. ന്യൂമോണിയ കാരണം കോച്ച് വിശ്രമത്തിലാണെങ്കിലും ജയത്തോടെ തുടങ്ങാൻ യുവന്റസിനായി.

ക്രിസ്റ്റ്യാനോ റൊണാൾഡോയും സൂപ്പർ താരങ്ങളുമടങ്ങിയ യുവന്റസിനെ ഒരു ഗോളിൽ ഒതുക്കി നിർത്താൻ പാർമ്മയ്ക്കായി. രണ്ടാം പകുതിയിൽ മികച്ച പ്രകടനമാണ് പാർമ കാഴ്ച്ചവെച്ചത്. അലക്സ് സാൻഡ്രോയുടെ പാസ് ഗോളാക്കി മാറ്റി കെല്ലിയ്നി യുവന്റസിന് ആദ്യ പകുതിയിൽ ലീഡ് നൽകി. റൊണാൾഡോ പാർമയുടെ വലകുലുക്കിയെങ്കിലും VAR ന്റെ ഇടപെടലിലൂടെ ഓഫ്സൈട് വിധിക്കുകയും ഗോളാകാതിരിക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ ഇരു ടീമുകളും അക്രമിച്ച് കളിച്ചെങ്കിലും യുവന്റസിന്റെ ലോകോത്തര അക്രമണനിരയെ വരുതിയിലാക്കാൻ പാർമയ്ക്ക് സാധിച്ചു.

Advertisement