സബിറ്റ്സറിനെയും വെഗോർസ്റ്റിനെയും യുണൈറ്റഡ് സ്വന്തമാക്കില്ല

Newsroom

Picsart 23 04 14 01 50 05 282
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജനുവരി ലോൺ സൈനിംഗുകളായ സബിറ്റ്സറും വെഗോർസ്റ്റും യുണൈറ്റഡിൽ തുടരില്ല. രണ്ട് താരങ്ങളെയും സ്ഥിരകരാറിൽ സൈൻ ചെയ്യാനുള്ള ഓപ്ഷനുകൾ കരാറിൽ ഉണ്ടായിരുന്നില്ല. എങ്കിലും അവരുടെ പാരന്റ് ക്ലബുകളുമായി ചർച്ച ചെയ്യാൻ തയ്യാറായാൽ യുണൈറ്റഡിന് ഇവരെ സ്വന്തമാക്കാമായിരുന്നു. യുണൈറ്റഡ് പക്ഷെ ഇരുവരെക്കാളും മെച്ചപ്പെട്ട താരങ്ങളെ ആണ് പുതിയ ട്രാൻസ്ഫർ വിൻഡോയിൽ ലക്ഷ്യമിടുന്നത്.

സബിറ്റ്സർ 23 03 02 03 11 18 079

മാഞ്ചസ്റ്റർ യുണൈറ്റഡ് ബേർൺലിയിൽ നിന്നാണ് വെഗോർസ്റ്റിനെ ടീമിൽ എത്തിച്ചത്. ലോൺ തുടക്കത്തിൽ വെഗോർസ്റ്റ് ആദ്യ ഇലവനിൽ സ്ഥിരമായിരിന്നു. ഗോളടിക്കാൻ പറ്റാത്തത് വെഗോർസ്റ്റിന് തിരിച്ചടിയായി. ഒരു പ്രീമിയർ ലീഗ് ഗോൾ പോലും താരത്തിന് നേടാൻ ആയില്ല.

സബിറ്റസ്റിനായിരുന്നു കൂട്ടത്തിൽ മെച്ചപ്പെട്ട ലോക്ക് സ്പെൽ. ജനുവരിയിൽ ബയേൺ മ്യൂണിക്കിൽ നിന്ന് ലോണിൽ യുണൈറ്റഡിൽ ചേർന്ന ഓസ്ട്രിയൻ ഇന്റർനാഷണൽ താരം മാഞ്ചസ്റ്റർ യുണൈറ്റഡിനായി 18 മത്സരങ്ങൾ കളിക്കുകയും മൂന്ന് ഗോൾ നേടുകയും ചെയ്തു. എമിറേറ്റ്‌സ് എഫ്‌എ കപ്പ് ക്വാർട്ടർ ഫൈനലിൽ ഫുൾഹാമിനെതിരെയും യൂറോപ്പ ലീഗ് ക്വാർട്ടറിൽ സെവിയ്യക്ക് എതിരെ ഇരട്ട ഗോളുകളും സബിറ്റ്സർ നേടിയിരുന്നു.