ധോണി ആശുപത്രിയിൽ, മുട്ടിനേറ്റ പരിക്കിൽ കൂടുതൽ പരിശോധനകൾ

Newsroom

Picsart 23 05 31 01 25 13 023
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ അഞ്ചാം കിരീടം ഉയർത്തിയ മഹേന്ദ്ര സിംഗ് ധോണി ഇന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആകും. ധോണിയുടെ കാൽമുട്ടിന് ഏറ്റ പരിക്ക് മാറാനുള്ള ചികിത്സക്കായാണ് ധോണി ആശുപത്രിയിലേക്ക് പോകുന്നത്. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ ആകും ധോണി ചികിത്സ തേടുക.

ധോണി 23 05 11 00 07 07 124

കാൽമുട്ടിന് പരിക്കേറ്റ ധോണി ഐ‌പി‌എൽ 2023 സീസൺ മുഴുവൻ ഈ പരിക്ക് സഹിച്ചായിരുന്നു കളിച്ചത്. ഇടതു കാൽമുട്ടിൽ ഗ്വാർഡും സ്ട്രാപ്പും ധരിച്ച ധോണിയുടെ ചിത്രങ്ങൾ കാണാൻ കഴിഞ്ഞിരുന്നു. ഈ ടൂർണമെന്റോടെ ധോണി വിരമിക്കും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്‌. എന്നാൽ താൻ വിരമിക്കില്ല എന്നും ഫിറ്റ്നസ് വീണ്ടെടുത്ത് ഒരു സീസൺ കൂടെ കളിക്കും എന്നും ധോണി പറഞ്ഞിരുന്നു.

ധോണി ഇനി അടുത്ത ഏഴ് മാസം ഫിറ്റ്നസ് മെച്ചപ്പെടുത്താൻ വേണ്ടിയാകും ഉപയോഗിക്കുക.