സബിറ്റ്സറിന് പരിക്ക്, ഇനി ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കില്ല

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കവെ മിഡ്‌ഫീൽഡർ മാർസെൽ സാബിറ്റ്‌സർ പരിക്കേറ്റ് പുറത്തായി. കാൽമുട്ടിന് പരിക്കേറ്റ ഓസ്ട്രേലിയൻ താരം ഇനി ഈ സീസണിൽ കളിക്കില്ല എന്ന് ക്ലബ് അറിയിച്ചു.

മാഞ്ചസ്റ്റർ 23 04 14 01 50 05 282

ജനുവരിയിൽ ബയേൺ മ്യൂണിക്കിൽ നിന്ന് ലോണിൽ യുണൈറ്റഡിൽ ചേർന്ന ഓസ്ട്രിയൻ ഇന്റർനാഷണൽ താരത്തിന് ശനിയാഴ്ച വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരായ മത്സരത്തിൽ കളിക്കാൻ ആയിരുന്നില്ല. ഇനി മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ എഫ് എ കപ്പ് ഫൈനൽ ഉൾപ്പെടെ നാലു മത്സരങ്ങൾ മാത്രമേ മാഞ്ചസ്റ്റർ യുണൈറ്റഡിന് ബാക്കിയുള്ളൂ.

സബിറ്റ്സർ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 18 മത്സരങ്ങൾ കളിക്കുകയും മൂന്ന് ഗോൾ നേടുകയും ചെയ്തു. എമിറേറ്റ്‌സ് എഫ്‌എ കപ്പ് ക്വാർട്ടർ ഫൈനലിൽ ഫുൾഹാമിനെതിരെയും യൂറോപ്പ ലീഗ് ക്വാർട്ടറിൽ സെവിയ്യക്ക് എതിരെ ഇരട്ട ഗോളുകളും സബിറ്റ്സർ നേടിയിരുന്നു.