“വാൻ പേഴ്സി ആഴ്സണൽ വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത് താങ്ങാൻ ആയില്ല”

- Advertisement -

ആഴ്സണൽ ക്യാപ്റ്റൻ ആയിരിക്കെ ക്ലബ് വിട്ട് വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ വാൻ പേഴ്സി പോയത് തനിക്ക് ഇപ്പോഴും ഉൾക്കൊള്ളാൻ ആകുന്നില്ല എന്ന് മുൻ ആഴ്സണൽ താരം ജാക്ക് വിൽഷെർ. 2012ൽ ആയിരുന്നു ആഴ്സണൽ വിട്ട് വാൻ പേഴ്സി ഏവരെയും ഞെട്ടിച്ച് കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. താരം മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പ്രീമിയർ ലീഗ് കിരീടം നേടുകയും ആ സീസണിലെ പ്രീമിയർ ലീഗിലെ മികച്ച താരമായി മാറുകയും ചെയ്തിരുന്നു.

വാൻ പേഴ്സി തങ്ങളുടെ ക്യാപ്റ്റൻ ആയിരുന്നു. അവസാന സീസണിൽ 30 ഗോളുകൾ നമുക്കായി നേടി. അടുത്ത സീസണിൽ വാൻ പേഴ്സി ഉണ്ടായിരുന്നു എങ്കിൽ കിരീടം നേടുമെന്നാണ് തങ്ങൾ കരുതിയത്. ആ സമയത്താണ് എതിരാളികളായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വാൻ പേഴ്സി പോകുന്നത്. അത് തനിക്ക് ഇപ്പോഴും ഉൾക്കൊള്ളാൻ ആകുന്നില്ല എന്ന് വിൽഷെർ പറയുന്നു.

ഫാബ്രിഗസ് ക്ലബ് വിട്ട് പോയ സമയത്തും നസ്രി ക്ലബ് വിട്ട സമയത്തും ഒക്കെ താൻ ആഴ്സണലിൽ ഉണ്ടായിരുന്നു. ആ താരങ്ങളെ ഒക്കെ ആഴ്സണൽ സംരക്ഷിച്ചു നിർത്തിയിരുന്നെങ്കിൽ ആഴ്സണൽ കിരീടങ്ങൾ നേടിയേനെ എന്നും വിൽഷെർ പറഞ്ഞു.

Advertisement