ലല്ലാന ലിവർപൂൾ വിടും

- Advertisement -

ലിവർപൂളിന്റെ മധ്യനിര താരം ലല്ലാന ഈ സീസണോടെ ക്ലബ് വിടും. താരത്തിന്റെ കരാർ അവസാന ഘട്ടത്തിൽ ആണ് ഉള്ളത്. ക്ലബിൽ അവസരം കുറഞ്ഞതാണ് താരത്തിന്റെ ആൻഫീൽഡിൽ നിന്ന് അകറ്റുന്നത്. ലല്ലാനയ്ക്ക് വേണ്ടി നിരവധി പ്രീമിയർ ലീഗ് ക്ലബുകൾ ആണ് ഇപ്പോൾ രംഗത്ത് ഉള്ളത്. വെസ്റ്റ് ഹാം യുണൈറ്റഡ്, ബേർൺലി, ആഴ്സണൽ, ടോട്ടൻഹാം എന്നിവർ ഒക്കെ ലല്ലാന്യ്ക്കായി രംഗത്തുണ്ട്.

സൗതാമ്പ്ടണിൽ നിന്ന് ലിവർപൂളിൽ എത്തിയ ലല്ലാനയ്ക്ക് തുടക്കത്തിൽ ലിവർപൂളിന്റെ പ്രധാന താരങ്ങളിൽ ഒന്നാകാൻ ആയിരുന്നു. എന്നാൽ വൈനാൾടം, ഹെൻഡേഴ്സൺ, ഫബീനോ, നാബി കേറ്റ തുടങ്ങിയവർക്ക് ഒക്കെ പിറകിലായി ഇപ്പോൾ ലല്ലാനയുടെ സ്ഥാനം. ഇപ്പോൾ ആദ്യ ഇലവനിൽ അധികം അവസരം ലഭിക്കുന്നുമില്ല. ഇതാണ് താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത്. ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടവും നേടി ക്ലബ് വിടാൻ ആകും താരത്തിന്റെ ആഗ്രഹം.

Advertisement